Chenni: രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച്    തമിഴ് സൂപ്പർ സ്റ്റാര്‍  രജനീകാന്ത്, രജനി മക്കൾ മൻട്രം  (Rajini Makkal Mandram) എന്ന സംഘടന താരം പിരിച്ചുവിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

 രജനി മക്കൾ മൻട്രം  (RMM) അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനീകാന്ത് (Rajinikanth) ഇക്കാര്യം അറിയിച്ചത്.  രജനി മക്കൾ മൻട്രം   (Rajini Makkal Mandram) ഇനി ആരാധകരുടെ സംഘടന മാത്രമായിരിയ്ക്കും എന്നും അദ്ദേഹം  അറിയിച്ചു.


"നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഉദ്ദേശിച്ചതുപോലെ നടക്കുന്നില്ല,  എന്തായാലും   വീണ്ടും രാഷ്ട്രീയത്തിലേക്ക്  തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല",  രജനീകാന്ത് പറഞ്ഞു.


രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ചവിട്ടുപടിയായി   രജനി മക്കൾ മൻട്രം    (Rajini Makkal Mandram) എന്ന സംഘടന കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ താൻ രാഷ്ട്രീയത്തിലേയ്ക്കില്ല  എന്ന് താരം പ്രഖ്യാപിക്കുകയായിരുന്നു. കാരണമായി തന്‍റെ ആരോഗ്യം തന്നെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.   2016 ൽ  നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പോലുള്ള ഘടകങ്ങളും അദ്ദേഹം എടുത്തുകാട്ടിയിരുന്നു.


Also Read: രാഷ്ട്രീയത്തില്‍ ഇറങ്ങിയേ പറ്റൂ എന്നുള്ള സാഹചര്യമൊന്നുമില്ലെന്ന് രജനീകാന്ത്


ഡിസംബര്‍ 3-ന് തന്‍റെ രാഷ്ട്രീയ  പാര്‍ട്ടിയുടെ പ്രഖ്യാപനം ജനുവരി ആദ്യ വാരത്തില്‍ ഉണ്ടാകുമെന്നായിരുന്നു താരം പ്രഖ്യാപിച്ചത്.  പിന്നീട് ഡിസംബര്‍ അവസാന വാരത്തില്‍ താന്‍ രാഷ്ട്രീയത്തിലേയ്ക്കില്ല എന്ന് താരം പ്രഖ്യാപിക്കുക യായിരുന്നു. 


അതേസമയം, തന്‍റെ തീരുമാനം രജനി പുനപരിശോധിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു . അതിനിടെയാണ് താന്‍ പൂര്‍ണ്ണമായും രാഷ്ട്രീയം ഉപേക്ഷിക്കുകയാണ് എന്ന താരത്തിന്‍റെ പ്രഖ്യാപനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.