രാഷ്ട്രീയത്തില്‍ ഇറങ്ങിയേ പറ്റൂ എന്നുള്ള സാഹചര്യമൊന്നുമില്ലെന്ന് രജനീകാന്ത്

താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്ന് നയം വ്യക്തമാക്കി നടന്‍ രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പിന്തുണക്കുന്നവരെ പിറന്നാളിനു ശേഷം കാണുമെന്നും തമിഴകത്തിന്‍റെ സ്റ്റൈല്‍മന്നന്‍ പറഞ്ഞു.

Last Updated : Nov 23, 2017, 07:03 PM IST
രാഷ്ട്രീയത്തില്‍ ഇറങ്ങിയേ പറ്റൂ എന്നുള്ള സാഹചര്യമൊന്നുമില്ലെന്ന് രജനീകാന്ത്

ചെന്നൈ: താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്ന് നയം വ്യക്തമാക്കി നടന്‍ രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പിന്തുണക്കുന്നവരെ പിറന്നാളിനു ശേഷം കാണുമെന്നും തമിഴകത്തിന്‍റെ സ്റ്റൈല്‍മന്നന്‍ പറഞ്ഞു.

'രാഷ്ട്രീയത്തിലേക്ക് പൊടുന്നനെ കടന്നു ചെല്ലേണ്ട നിര്‍ബന്ധിത സാഹചര്യമൊന്നുമില്ല. പിറന്നാളിനു ശേഷം മാത്രമേ ആരാധകരെ കാണൂ' രജനികാന്ത് പറഞ്ഞു. ഡിസംബര്‍ 12 നാണ് രജനികാന്തിന്റെ ജന്മദിനം.

രജനി രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന തരത്തില്‍ സഹോദരന്‍ സത്യനാരായണറാവു ഗെയ്ക്വാദ് പ്രസ്താവന നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന സൂചന നല്‍കി രജനിയും മാധ്യമങ്ങളോട് ഇതിനു മുന്‍പ് സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രജനി തന്‍റെ നിലപാട് വ്യക്തമാക്കിയത്.

More Stories

Trending News