ലംബോർഗിനിയുടെ ഉറുസ് ഡ്രൈവ് ചെയ്ത് രജനീകാന്ത്..!

ഫോട്ടോ കണ്ട ഉടനെതന്നെ സൂപ്പർസ്റ്റാറിന്റെ ആരാധകർ ട്വിറ്ററിൽ #LionInLamborghini എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാൻ തുടങ്ങി.  

Last Updated : Jul 23, 2020, 01:50 PM IST
ലംബോർഗിനിയുടെ ഉറുസ് ഡ്രൈവ് ചെയ്ത് രജനീകാന്ത്..!

മുണ്ടും ഷർട്ടും അണിഞ്ഞ് മാസ്കും ധരിച്ച് വാഹനങ്ങളിലെ താരമായ ലംബോർഗിനി ഡ്രൈവ് ചെയ്യുന്നത് ആരാണെന്ന് മനസിലായോ.. അത് മറ്റാരും അല്ല നമ്മുടെ സ്റ്റൈൽമന്നൻ രജനീകാന്ത് തന്നെയാണ്.  

വളരെ സിംമ്പിളായി സാധാരണ വാഹനങ്ങളിൽ യാത്ര ചെയ്ത് കണ്ടിട്ടുള്ള താരത്തിന്റെ ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറലാകുകയാണ്.  അദ്ദേഹം മിക്കപ്പോഴും യാത്ര ചെയ്യുന്നത് ടൊയോട്ട  ഇന്നോവയിലാണ്.  അദ്ദേഹത്തിന്റെ കയ്യിലുള്ള വാഹന ശേഖരങ്ങളിൽ ഏറ്റവും വിലപിടിളുള്ളത് ബിഎംഡബ്ലു എക്സ് 5 ആണെന്നാണ് റിപ്പോർട്ടുകൾ.  

അദ്ദേഹം ഇപ്പോൾ ഓടിക്കുന്നത് ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ലംബോർഗിനിയുടെ ഉറുസ് എണ്ണ അത്യാഡംബര എസ്‌യുവിയാണ്.  ഈ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.  അതിൽ ചിലത് ഈ കാർ അദ്ദേഹത്തിന്റെ അല്ലെന്നും സുഹൃത്തുക്കളുടെ ആണെന്നും അതല്ല അദ്ദേഹം ടെസ്റ്റ് ഡ്രൈവ് നടത്തുകയാണെന്നുമൊക്കെ കമന്റുകൾ ഉണ്ട്. അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെയില്ല.  

Also read: Happy Birthday Surya; തമിഴകത്തിന്‍റെ 'സിംഗം' 45ന്‍റെ നിറവിൽ'

ഫോട്ടോ കണ്ട ഉടനെതന്നെ സൂപ്പർസ്റ്റാറിന്റെ ആരാധകർ ട്വിറ്ററിൽ #LionInLamborghini എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാൻ തുടങ്ങുകയും തൽക്ഷണം ഇത് ട്രെൻഡു ചെയ്യാൻ തുടങ്ങി.  

ഫോക്‌സ്വാഗണിന്റെ എംഎൽബി ഇവോ ഫ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന സൂപ്പർ എസ്‌യുവിയാണ് ഉറുസ്.  സാങ്കേതിക വിദ്യയിലും രൂപകൽപ്പനയിലും ഉന്നത നിലവാരം പുലർത്തുന്ന ഉറുസിന് സൂപ്പർ എസ്‌യുവി എന്ന വിശേഷണവും ഉണ്ട്.  ഈ വിശേഷണം ഉറുസിന്  നേടികൊടുക്കാനുള്ള കാരണം 3.6 സെക്കന്റിൽ 100 കിലോമീറ്റർ വേഗവും 12.8 സെക്കൻഡിൽ 200 കിലോമീറ്റർ  വേഗതയും കവരിക്കാനുള്ള കഴിവാണ്.  

ഉറുസിലുള്ളത്  4.0 ലിറ്റർ ടർബോ വി8 എഞ്ചിനാണ്.  ഇത് 650  ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും.  ഏത് ടെറൈനിലും ഓടിക്കാൻ കഴിയുന്ന ആറ് മോഡലുകളാണ് ഉറുസിലുള്ളത്.  മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഇത്. 3,60 കോടി രൂപയാണ് ഈ എസ്‌യുവിയുടെ എക്സ്ഷോറൂം വില.     

More Stories

Trending News