Tamilnadu Assembly Elections 2021: Kamal Haasan കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും
പ്രശസ്‌ത നടനും മക്കൾ നീതി മയം സ്ഥാപകനുമായ കമല ഹാസൻ (Kamala Haasan) കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും. ദ്രാവിഡ മുന്നേറ്റ കഴകം (DMK) വെള്ളിയാഴ്ച്ച 173 സ്ഥാനാർഥികളുടെ പേരടങ്ങിയ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു.
Chennai: പ്രശസ്‌ത നടനും മക്കൾ നീതി മയം സ്ഥാപകനുമായ കമല ഹാസൻ (Kamal Haasan) കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും. പാർട്ടിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിനിടിയിലാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ചെന്നൈയിലെ ആളന്ദുരിൽ നിന്ന് കമല ഹാസൻ മത്സരിക്കുമെന്നാണ് മുമ്പേ കേട്ടിരുന്നതെങ്കിലും ഇപ്പോൾ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് അറിയിക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രിയായിരുന്ന എംജി രാമചന്ദ്രൻ 9 വർഷങ്ങളായി നേടിയിരുന്ന സീറ്റായിരുന്നു ആളന്ദുർ. എംഎൻഎമ്മിന്റെ രണ്ടാമത്തെ പട്ടികയിൽ കന്യാകുമാരിയിൽ (Kanniyakumari) ഡോ ശുഭ ചാൾസും, സിഗനല്ലൂരിൽ ഡോ ആർ മഹേന്ദ്രനും വേളാച്ചേരിയിൽ ഡോ സന്തോഷ് ബാബുവും, ടി നഗറിൽ (T Nagar) പഴ കറുപ്പയ്യയും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ആളന്ദുരിൽ ശരത് ബാബുവാണ് മത്സരിക്കുന്നത്.
ഇതിനിടയിൽ ദ്രാവിഡ മുന്നേറ്റ കഴകം (DMK) വെള്ളിയാഴ്ച്ച 173 സ്ഥാനാർഥികളുടെ പേരടങ്ങിയ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു. ഡിഎംകെ പ്രസിഡന്റായ എംകെ സ്റ്റാലിൻ (MK Stalin) കൊളത്തൂരിൽ നിന്ന് മത്സരിക്കും. എംകെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ ചെപൗക് ട്രിപ്ലിക്കനിൽ നിന്നും മത്സരിക്കും. ആകെ 234 നിയമസഭാ സീറ്റുകളുള്ള തമിഴ് നാട്ടിൽ 186 സീറ്റുകളിലാണ് ഡിഎംകെ സ്ഥാനാർഥികളെ നിർത്തുന്നത്. തമിഴ് നാട് വോട്ടെടുപ്പ് ഒറ്റ ഘട്ടമായി ഏപ്രിൽ 6 നാണ് നടക്കുന്നത്.
ചൊവ്വാഴ്ച്ച എംകെ സ്റ്റാലിൻ കൊങ്കുനാട് മക്കൽ ദേശിയ കാച്ചിയുമായി സഖ്യം ഉണ്ടാക്കിയിരുന്നു. കൊങ്കുനാട് മക്കൽ ദേശിയ കാച്ചിയുടെ മൂന്ന് സ്ഥാനാർഥികൾ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിക്കും. ഡിഎംകെ കോൺഗ്രസ് (Congress) പാർട്ടിയുമായി ഉണ്ടാക്കിയ സഖ്യത്തിൽ നൽകിയിരിക്കുന്നത് 25 സീറ്റുകളാണ്. സിപിഐ, സിപിഐഎം, വിടുത്തലൈ ചിരുതൈഗൽ കാച്ചി, എംഡിഎംകെ എന്നീ പാർട്ടികൾക്ക് 6 സീറ്റുകൾ വീതവും നൽകിയിട്ടുണ്ട്.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് (IUML) 3 സീറ്റുകളും മനിതനേയ മക്കൽ കാച്ചിക്ക് 2 സീറ്റുകളും ഡിഎംകെ നൽകിയിട്ടുണ്ട്. ഇത് കൂടാതെ കെഎംഡികെ, ആദി തമിഴർ പെരായ്, തമിഷഗ വാഴ്‌മുറിമൈ കാച്ചി, മക്കൽ വിടുത്തലൈ കച്ചി എന്നീ ചെറിയ പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും അനുവദിച്ചിട്ടുണ്ട്. അതെ സമയം എഐഡിഎംകെയുടെ കക്ഷികളായിരുന്ന ഡിഎംഡികെ പാർട്ടിയുമായി ചൊവ്വാഴ്ച സഖ്യം അവസാനിപ്പിച്ചിരുന്നു. എഐഡിഎംകെ പിഎംകെയ്ക്ക് 23 സീറ്റുകളും ബിജെപിക്ക് 20 സീറ്റുകളുമാണ് നൽകിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...