Bengal polls: ഒരു തിരഞ്ഞെടുപ്പ് യോഗവും മുടക്കില്ല, വീല്‍ചെയറിലിരുന്നാണെങ്കിലും വരും; വീറോടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

ഒരു തിരഞ്ഞെടുപ്പ് യോഗവും മുടക്കില്ല, വീല്‍ചെയറിലിരുന്നാണെങ്കിലും  വരും; വീറോടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

Written by - Zee Malayalam News Desk | Last Updated : Mar 11, 2021, 08:02 PM IST
  • കാലിനേറ്റ പരിക്കേറ്റ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് ആവേശത്തിന് യാതൊരു കുറവും വരുത്തിയിട്ടില്ല...
  • വീല്‍ചെയറിലിരുന്നാണെങ്കിലും തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് മമത ബാനര്‍ജി...
Bengal polls: ഒരു തിരഞ്ഞെടുപ്പ് യോഗവും മുടക്കില്ല, വീല്‍ചെയറിലിരുന്നാണെങ്കിലും  വരും; വീറോടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

Bengal polls: ഒരു തിരഞ്ഞെടുപ്പ് യോഗവും മുടക്കില്ല, വീല്‍ചെയറിലിരുന്നാണെങ്കിലും  വരും; വീറോടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

Kolkata: കാലിനേറ്റ  പരിക്കേറ്റ്  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ  (Mamata Banerjee) തിരഞ്ഞെടുപ്പ്  ആവേശത്തിന് യാതൊരു കുറവും വരുത്തിയിട്ടില്ല... വീല്‍ചെയറിലിരുന്നാണെങ്കിലും  തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് മമത ബാനര്‍ജി...

2-3 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് മടങ്ങാമെന്ന് കരുതുന്നുവെന്നും ഒരു യോഗം പോലും മുടക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. തന്‍റെ കാലിന് പരിക്കേല്‍പ്പിക്കാനേ സാധിച്ചുള്ളൂ, ആത്മവിശ്വാസം തകര്‍ക്കാന്‍ കഴിയില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  കൂടാതെ,  തൃണമൂല്‍  (പ്രവര്‍ത്തകര്‍ സമചിത്തതയോടെ പെരുമാറണമെന്നും മമത ആവശ്യപ്പെട്ടു.   കൊല്‍ക്കത്ത എസ്.എസ്.കെ.എം ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയ വീഡിയോയിലൂടെ യായിരുന്നു മമതയുടെ പ്രതികരണം.

ഇടത് കണങ്കാലിന് നല്ല പരിക്കേറ്റ മമതയ്ക്ക്  ശ്വാസതടസവും നെഞ്ചുവേദനയുമുള്ളതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

നിയമസഭ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിക്കുന്ന മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി  പോകുന്നതിനിടെയാണ്  മമതയ്ക്ക് നേരെ  ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയത്.  കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍  മമതയെ  പിടിച്ചുതള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  

പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ്  ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് മുഖ്യമന്ത്രിയ്ക്ക് നേരെ ആക്രമണം.  നാല് പേര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും  ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും   മമത ബാനര്‍ജി ആരോപിച്ചിരുന്നു.  

Also read: West Bengal മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് നേരെ ഉന്തും തള്ളും, പരിക്കുകളോടെ ആശുപത്രിയില്‍, റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

അതേസമയം,  മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്  (Election Commissionതേടിയിരിയ്ക്കുകയാണ്.

,മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതിനെതുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധ യോഗങ്ങള്‍  നടന്നു.  കൂടാതെ, സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച  3 മണിമുതല്‍ 5 മണിവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖത്ത് കറുത്ത തുണികെട്ടി പ്രതിഷേധിക്കുമെന്ന്  ബംഗാൾ മന്ത്രി പാർത്ത ചാറ്റർജി പറഞ്ഞു. കൂടാതെ, ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിലും അദ്ദേഹം സന്ദേഹം പ്രകടിപ്പിച്ചു.

Also read: West Bengal Assembly Election 2021 : തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഉണ്ടായ അജ്ഞാതമായ ആക്രമണത്തിൽ Mamata Banerjee ക്ക് കാല്ലിന്റെ എല്ലിന് പരിക്ക്, രാഷ്ട്രീയ നാടകമെന്ന് BJP
 

8 ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുക.  മുഖ്യമന്ത്രി മത്സരിക്കുന്ന നന്ദിഗ്രാമില്‍  ഏപ്രില്‍  1നാണ്‌ തിരഞ്ഞെടുപ്പ് നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News