കോഴിക്കോട്:വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത് വന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനോടുവിലാണ് ഇത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
ഇതിനായുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതിനാണ് മന്ത്രി സഭാ യോഗത്തില്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് വഖഫ് ബോര്‍ഡിന് കീഴിലുള്ള ഹെഡ് ഓഫീസുകളുടെയും 8 മേഖലാ ഓഫീസുകളുടെയും 200 തസ്തികകളിലെ നിയമനം
പി എസ് സിക്ക് നടത്താന്‍ കഴിയും.
എന്നാല്‍ പുരോഹിതരുടെയും മതഅധ്യാപകരുടെയും നിയമനം ഈ രീതിയിലാകില്ല.
Also Read:മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പോര് തുടരുന്നു!
നിയമനം പി എസ് സിക്ക് വിടുന്നതോടെ മത വിശ്വാസികള്‍ അല്ലാത്തവരും നിയമിക്കപെടുമെന്നും പ്രതിഷേധം ഉയര്‍ത്തുന്ന മുസ്ലീം ലീഗ്
പറയുന്നു.
അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഈ വിഷയത്തില്‍ സംഘടിപ്പിക്കുന്നതിനാണ് മുസ്ലിം ലീഗ്
തയ്യാറെടുക്കുന്നത്.