Chennai: കോവിഡ് (Covid 19) രോഗബാധയുടെ സാഹചര്യത്തിൽ തമിഴ്നാട്ടിലെ ലോക്ഡൗൺ അനിശ്ചിതമായി നീട്ടാൻ കഴിയില്ലെന്നും ഉടൻ തന്നെ ലോക്ഡൗൺ അവസാനിപ്പിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (MK Stalin) ചൊവ്വാഴ്ച പറഞ്ഞു. മാത്രമല്ല ജനങ്ങളോട് കോവിഡ് 19 നിയന്ത്രങ്ങൾ എല്ലാം കൃത്യമായി പാലിക്കണമെന്നും , രോഗബാധ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്‌തു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഇപ്പോൾ ആവശ്യമായ ഓക്സിജനും (Oxygen) ആശുപത്രി കൊടക്കകളും ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ തന്നെ യാതൊരു വിധ മെഡിക്കൽ സാധനങ്ങളുടെ ക്ഷമമവും ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്നാട്ടിൽ അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി സംസ്ഥനത്തെ ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: COVID-19 near to home vaccination centers: കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാരിൻറെ നിർദ്ദേശം


ഇപ്പോൾ ആശുപത്രികളിൽ കിടക്കകൾ ഒഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് (Covid 19) രോഗബാധ വരാതിരിക്കാനും മറ്റുള്ളവരിലേക്ക് പകർത്താതിരിക്കാനും എല്ലാ മുൻകരുതലുകളും എടുക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 24 മുതൽ ആരംഭിച്ച സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് രോഗബാധയുടെ നിരക്കിൽ വൻ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


ALSO READ: India Covid Update Live: കോവിഡിനെ നേരിട്ട് ഇന്ത്യ, പ്രതിദിന കണക്ക് 1,27 ലക്ഷം മാത്രം


കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ചെന്നൈയിൽ മാത്രം പ്രതിദിന കോവിഡ് നിരക്കുകൾ 7000 ആയിരുന്നു. ഏന്നാൽ ഇപ്പോൾ അത് കുറഞ്ഞ് 3000 വരെ എത്തിയിട്ടുണ്ട്. മെയ് 31 ന് ഏകദേശം 2,596 പേർക്കാണ് ചെന്നൈയിൽ രോഗബാധ സ്ഥിരീകരിച്ചത്.


ALSO READ: COVID Third Wave : രാജ്യത്ത് മൂന്നാം കോവിഡ് തരംഗം? മഹരാഷ്ട്രയിൽ 8,000ത്തിൽ അധികം കുട്ടികൾക്ക് രോഗബാധ


ലോക്ഡൗണിന്റെ സാഹചര്യത്തിൽ ജനങളുടെ ജീവിതം വളരെയധികം ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയാമെന്നും അതിനാലാണ് 4000 രൂപ ധനസഹായം അനുവദിച്ചതെന്നും അതിൽ 2000 രൂപ വീതം ഇതിനോടകം നൽകിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക