Tauktae cyclone: ഗുജറാത്തില്‍ 45 മരണം, 1000 കോടി രൂപ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് കേന്ദ്രം
ഗുജറാത്തില്‍ ദുരന്തം വിതച്ച് Tauktae ചുഴലിക്കാറ്റ്, സംസ്ഥാനത്ത് ഇതുവരെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 45 ആയി..
Ahmedabad: ഗുജറാത്തില്‍ ദുരന്തം വിതച്ച് Tauktae ചുഴലിക്കാറ്റ്, സംസ്ഥാനത്ത് ഇതുവരെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 45 ആയി..
ഗുജറാത്തിലെ 12 ജില്ലകളാണ് ദുരന്തം നേരിടുന്നത്. സൗരാഷ്ട്രയിലെ അംറേലി ജില്ലയില്‍ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. എട്ടുപേര്‍ ഭാവ്നഗര്‍, ഗിര്‍ സോംനാഥ് എന്നിവിടങ്ങളിലായി മരിച്ചു.
ഗുജറാത്തിലെയും അനുബന്ധമായി കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ ദിയുവിലെയും ടൗട്ടെ ചുഴലിക്കാറ്റ് (Tauktae cyclone) ബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്ടറില്‍ ആകാശ വീക്ഷണം നടത്തി. ഗുജറാത്തിലെ ഭാവ്നഗര്‍, ഗിര്‍ സോംനാഥ്, അംറേലി ജില്ലകളിലും ദിയുവിലുമാണ് നിരീക്ഷണം നടത്തിയത്.
ആകാശ വീക്ഷണത്തിനുശേഷം അഹമ്മദാബാദില്‍ അവലോകന യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഗുജറാത്തിന് അടിയന്തര സഹായമായി 1000 കോടി രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ കേന്ദ്രത്തിലേക്ക് അയച്ചാലുടന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംഘത്തെ വിന്യസിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രം ദുരിതബാധിത സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read: Cyclone Tauktae: നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ഗുജറാത്തും, ഡിയുവും സന്ദർശിക്കും
കേരളം, മഹാരാഷ്ട്ര , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത നാശമാണ് Tauktae ചുഴലിക്കാറ്റ് വരുത്തിയിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy