ന്യുഡൽഹി: ടൗട്ടെ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്തും, ഡിയുവും സന്ദർശിക്കും. ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ച ആംറേലി (Amreli), ഗിർ സോംനാഥ് (Gir Somnath), ഭാവ്‌നഗർ (Bhavnagar) ജില്ലകളിൽ അദ്ദേഹം വ്യോമനിരീക്ഷണം നടത്തും.
രാവിലെ 9.30 ന് ഡൽഹിയിൽ നിന്നും പുറപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ആദ്യം ഭാവ്‌നഗറിൽ എത്തും. അതിന് ശേഷം ദുരിതബാധിത പ്രദേശങ്ങളായ ഉന, ദിയു, ജഫറാബാദ്, മഹുവ എന്നീ പ്രദേശങ്ങളിൽ അദ്ദേഹം വ്യോമനിരീക്ഷണം നടത്തും.
PM Shri @narendramodi will visit Gujarat tomorrow to conduct an aerial survey of the areas of Amreli, Gir Somnath & Bhavnagar distrcts hit by #CycloneTauktae. The PM will also hold a review meeting with CM Shri @vijayrupanibjp and top officials of the State later in Ahmedabad.
— CMO Gujarat (@CMOGuj) May 18, 2021
Also Read: Tauktae Cyclone: ഗുജറാത്തിൽ കനത്ത മഴയും കാറ്റും; ജല വ്യോമ ഗതാഗതം നിർത്തിവച്ചു
വ്യോമനിരീക്ഷണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുളളവരുമായി ചർച്ച നടത്തും. ചർച്ചയിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ചുഴലിക്കാറ്റിന്റെ ആഘാതത്തെ തുടർന്നുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്ത് കുറഞ്ഞത് 13 പേരെങ്കിലും മരിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കിയിരുന്നു. കൂടാതെ 5951 ഗ്രാമങ്ങളിൽ വൈദ്യുത തടസവുമുണ്ടായിട്ടുണ്ട്. പലയിടത്തും റോഡുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
Also Read: ഇന്ന് ആയില്യം; നാഗങ്ങളെ ആരാധിക്കുന്നത് ഉത്തമം
ചെറുതും വലുതുമായ 674 റോഡുകളിൽ ഇത്തരത്തിൽ ഗതാഗത തടസം നേരിട്ടതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മരങ്ങൾ മുറിച്ച് മാറ്റി ഗതാഗത തടസം നീക്കാൻ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുടെ ശ്രമം തുടരുകയാണ്. ഗാന്ധി നഗറിലെ കൺട്രോൾ റൂമിൽ നിന്നുൾപ്പെടെ ജില്ലാ അധികൃതരെ ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലിയിരുത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...