മുംബൈ: അറബിക്കടലിൽ  രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അൽപ്പസമയത്തിനകം കരതൊടും. ​ഗുജറാത്തിലെ (Gujarat) പോർബന്ദറിന് സമീപം കാറ്റ് കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. അതിതീവ്ര ചുഴലിക്കാറ്റായി ടൗട്ടെ (Tauktae Cyclone) തീരത്തോട് അടുക്കുന്നതിനാൽ മഹാരാഷ്ട്രയിലും ​ഗുജറാത്തിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. നിലവിൽ ​ഗുജറാത്ത് തീരത്ത് നിന്ന് 150 കിലോ മീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് വീശുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, കേരളത്തിൽ (Kerala) മഴ കുറ‍ഞ്ഞുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ കുറയുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ അറബിക്കടൽ അടുത്ത ദിവസങ്ങളിലും പ്രക്ഷുബ്ധമായി തുടുരും. ഉയർന്ന തിരമാല ഉണ്ടാകും. തീരദേശത്തുള്ളവർ ജാ​ഗ്രത (Alert) പുലർത്തണം. 1479 കുടുംബങ്ങളിൽ നിന്നായി 5235 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർ. തിരുവനന്തപുരത്തും എറണാകുളത്തുമാണ് കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


ALSO READ: Tauktae Cyclone മുംബൈയിൽ; അതീവജാ​ഗ്രത


മെയ് 12 മുതൽ ഇന്ന് വരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴ് പേർ മരിച്ചു. 310.3 കിലോമീറ്റർ റോഡുകൾ തകർന്നു. 34 അം​ഗൻവാടികൾ തകർന്നു. 10 സ്കൂളുകൾ 11  പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങൾ എന്നിവ ഭാ​ഗികമായി തകർന്നു. 68 വീടുകൾ പൂർണമായി തകർന്നു. നിരവധി വീടുകൾ ഭാ​ഗികമായി തകർന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.