New Delhi :  Provident Fund ലേക്ക് പ്രതിവർഷം 2.5 ലക്ഷം രൂപ ജീവനക്കാരുടെ നിക്ഷേപങ്ങൾക്ക് ഏപ്രിൽ 1 മുതൽ നികുതി ചുമത്തുമെന്ന് Finance Minister Nimala Sitharaman ഈ കഴിഞ്ഞ Union Budget 2021 ൽ പ്രഖ്യാപിച്ചിരുന്നു. പ്രതിവർഷം 2.5 ലക്ഷം രൂപ വരെയുള്ള വാർഷിക നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ഇളവുള്ള പരിധിയായി കേന്ദ്ര സർക്കാർ നിലനിർത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12% എങ്കിലും എല്ലാ മാസവും നിർഹബന്ധമായും പ്രൊവിഡന്റ് ഫണ്ടിലേക്ക് മാറ്റും, അതോടടൊപ്പം തൊഴിലുടമയുടെ ഭാ​ഗത്തുള്ള 12 ശതമാനവും സംഭാവന ചെയ്യുന്നുമുണ്ട്. ഉയർന്ന വരുമാനമുള്ളവരെ അവരുടെ PF ലേക്ക് കൂടുതൽ നിക്ഷേപം ചെയ്യുന്നതിൽ നിന്ന് തടയാൻ വേണ്ടിയാണ് സർക്കാർ  ഈ നികുതി ഏർപ്പെടുത്തുന്നതിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.


ALSO READ: Gold Rate: Budget 2021ന് ശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, 6 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം


രാജ്യത്ത് 2.5 ലക്ഷത്തിൽ കൂടുതൽ പിഎഫ് നിക്ഷേപം ചെയ്യുന്നവരുടെ എണ്ണം ഇപിഎഫിലെ മൊത്തം നിക്ഷേപകരുടം എണ്ണത്തിന്റെ ഒരു ശതമാനത്തിൽ മാത്രമാണ് കുറവെന്ന് കേന്ദ്ര എക്സെൻഡീച്ചർ സെക്രട്ടറി ടി വി സോമാനഥൻ നേരത്തെ പറഞ്ഞിരുന്നു. ഉയർന്ന വരുമാനമുള്ള ജീവനക്കാർ നേടുന്ന വരുമാനത്തിന് നികുതി ഇളവ് യുക്തിസഹജമാക്കുന്നതിന്, വിവിധ പിഎഫ് അക്കൗണ്ടുകളിലേക്ക് ജീവനക്കാരുടെ സംഭാവനയിലൂടെ ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി ഇളവ് 2.5 ലക്ഷം രൂപ വാർഷിക സംഭാവനയായി പരിമിതപ്പെടുത്താൻ ഉദ്ദേശിക്കുന്നുയെന്ന് Nirmala Sitharaman തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. 


ഈ നീക്കം കൂടുതലും ഉയർന്ന വരുമാനക്കാരെയാണ് ബാധിക്കുന്നത്. നിലവിലുള്ള നികുതി വ്യവസ്ഥകൾ പ്രകാരം, ജീവനക്കാരുടെ പിഎഫിൽ നിന്ന് ലഭിച്ച പലിശയ്ക്ക് നികുതി ഏർപ്പെടത്തുന്നില്ല. പുതിയ നിയമങ്ങൾ ഉയർന്ന വരുമാനമുള്ള ജീവനക്കാരെ അല്ലെങ്കിൽ സ്വയമായി പിഎഫിലേക്ക് ഉയർന്ന തുക നിക്ഷേപിക്കുന്നവരെയുമാണ് പ്രധാനമായും ബാധിക്കുക. ഇതിൽ പ്രധാനമായ ഒരു കാര്യം പുതിയ ടാക്സ് വ്യവസ്ഥകൾ (Tax Rules) പ്രകാരം ജീവനക്കാരുടെ സംഭാവന മാത്രമേ കണക്കിലെടുക്കൂ അല്ലാതെ പ്രതിവർഷം എത്ര രൂപ നിക്ഷേപം ചെയ്യുന്നത് കണക്കിലെടുക്കില്ല. 


ALSO READ: Budget 2021 : Mobile Phone കൾക്ക് വില കൂടും, കാരണം ഇതാണ്


ഉയർന്ന വരുമാനമുള്ളവരെ മാറ്റിനിർത്തിയാൽ, അടിസ്ഥാന ശമ്പളത്തിന്റെ 12% ത്തിൽ കൂടുതൽ നിക്ഷേപിക്കാൻ വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട് (VPF) ഉപയോഗിക്കുന്ന ശമ്പളമുള്ള ജീവനക്കാരെയും ബാധിക്കും. പിൻവലിക്കലിന് നികുതി നൽകാത്ത ഒരു വലിയ നികുതി രഹിത പലിശ വരുമാനം ഇപ്പോൾ യുക്തിസഹമാണ്, ഇത് ഉയർന്ന വരുമാന പരിധിയിലുള്ളവരെ ബാധിക്കും. നികുതി വിശദാംശങ്ങൾ ഇതുവരെ സർക്കാർ പങ്കിടാത്തതിനാൽ കണക്കുകൂട്ടൽ രീതി പിന്നീട് വ്യക്തമാക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.