Budget 2021 : Mobile Phone കൾക്ക് വില കൂടും, കാരണം ഇതാണ്

മൊബൈലുമായി ബന്ധപ്പട്ട ഉപകരണങ്ങളായ ചാ‍ർജർ മറ്റ് അനുബന്ധ ഉത്പനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഉയർത്തി. തദ്ദേശിമായി ഉത്പാദം വർധിപ്പിക്കുന്നതിനായിട്ടാണെന്ന് ഈ ഉത്പനങ്ങളുടെ ഡ്യൂട്ടി വർധിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Feb 1, 2021, 06:25 PM IST
  • മൊബൈലുമായി ബന്ധപ്പട്ട ഉപകരണങ്ങളായ ചാ‍ർജർ മറ്റ് അനുബന്ധ ഉത്പനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഉയർത്തി
  • തദ്ദേശിമായി ഉത്പാദം വർധിപ്പിക്കുന്നതിനായിട്ടാണെന്ന് ഈ ഉത്പനങ്ങളുടെ ഡ്യൂട്ടി വർധിപ്പിച്ചത്
  • തദ്ദേശീയമായി നമ്മുടെ രാജ്യത്ത് സ്മാർട്ട് ഫോൺ നിർമാണം വർധിച്ചുയെന്ന് ധനമന്ത്രി
  • മൊബൈൽ ഫോണുകളും ചാർജർ തുടങ്ങിയ ഉപകരണങ്ങളും മറ്റ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ടെന്നും ധനമന്ത്രി
Budget 2021 : Mobile Phone കൾക്ക് വില കൂടും, കാരണം ഇതാണ്

Budget 2021: ഇന്ന് ധനമന്ത്രി Nirmala Sitharaman അവതരിപ്പിച്ച പൊതുബജറ്റിൽ ഇല്ക്ട്രോണിക്സ് സാധനങ്ങളിൽ പ്രധാനമായും Mobile Phone അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ വില കൂടുമെന്ന് അറിയിച്ചു. മൊബൈലുമായി ബന്ധപ്പട്ട ഉപകരണങ്ങളായ ചാ‍ർജർ മറ്റ് അനുബന്ധ ഉത്പനങ്ങളുടെ Customs Duty ഉയർത്തിയ സാഹചര്യത്തിലാണ് വരും വർഷങ്ങളിൽ മൊബൈലിന് വില കൂടാൻ അവസരം ഒരുക്കുന്നത്.

കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്താതിരുന്ന പല ഉത്പനങ്ങളുടെ ഡ്യൂട്ടി 2.5 ശതമാനമായി ബജറ്റിൽ ഉയർത്തിട്ടുണ്ട്. ചാർജർ നിർമിക്കുന്നതിന് ആവശ്യമുള്ള ഉത്പനങ്ങൾക്കും മൊബൈൽ  ഡ്യൂട്ടി വർധിപ്പിക്കുവന്ന തദ്ദേശിമായി ഉത്പാദനം വർധിപ്പിക്കുന്നതിനായിട്ടാണെന്ന് ബജറ്റ് (Budget 2021) പ്രസം​ഗ വേളയിൽ ധനമന്ത്രി അറിയിച്ചു. അതിനാൽ മൊബൈൽ ഫോണുകളുടെ വില രാജ്യത്ത് അൽപം ഉയരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. 

ALSO READ: Budget 2021: Kochi Metro യുടെ രണ്ടാംഘട്ട വികസനത്തിന് 1,967 കോടി രൂപ അനുവദിച്ചു

തദ്ദേശിയമായി സ്മാർട്ട് ഫോണുകളുടെ നിർമാണം വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇറക്കമതി ചെയ്യുന്ന വിദേശനിർമിത സ്മർട്ട് ഫോണുകളുടെ (Smart Phone) മേലും അതുമായി ബന്ധപ്പെട്ട് മറ്റ് ഉത്പനങ്ങൾക്ക് ഡ്യൂട്ടി ഏ‌ർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ നമ്മുടെ രാജ്യത്ത് നിന്ന് മൊബൈൽ ഫോണുകളും ചാർജർ തുടങ്ങിയ ഉപകരണങ്ങളും മറ്റ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

ALSO READ: പുതിയ Fitness Band വാങ്ങണോ?: 2500 രൂപയ്ക്കുള്ളിൽ വിലയുള്ള മികച്ച Products ഇപ്പോൾ ലഭ്യമാണ്

തദ്ദേശീയമായി നമ്മുടെ രാജ്യത്ത് സ്മാർട്ട് ഫോൺ നിർമാണം വർധിച്ചുയെന്നും, അത് കൂടുതൽ തലത്തിലേക്ക് വർധിപ്പിക്കുന്നതിന് വേണ്ടി ചാർജർ ഉൾപ്പെടെയുള്ള സ്മാർട്ട് ഫോണുമായി ബന്ധപ്പെട്ട ഉത്പനങ്ങളുടെ ഡ്യൂട്ടി പൂജ്യത്തിൽ 2.5 ശതമാനമായി ഉയർത്തുകയാണെന്ന് ധനമന്ത്രി (Nirmala Sitaraman) ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News