Telangana യിൽ ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത്.
Hyderabad: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം. ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത്.
കൊവിഡ് കേസുകള്‍ നല്ല രീതിയിൽ കുറഞ്ഞുവരികയാണെന്നും രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ സര്‍ക്കാരിന് (Telangana Government) റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഇങ്ങനൊരു നടപടി.
Also Read: covid19:വാക്സിനെടുക്കാൻ ഡ്രോണുകൾ,ഉപാധികളോടെ പരീക്ഷണങ്ങൾക്ക് അനുമതി
ഇതിന്റെ അടിസ്ഥാനത്തിൽ ലോക്ഡൗണ്‍ സമയത്ത് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പൂര്‍ണമായും പിന്‍വലിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്രം മുന്നറിയിപ്പ് നൽകി
ഇതിനിടയിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്ക് കത്ത് എഴുതിയിട്ടുണ്ട്. കൊറോണയുടെ (Corona) രണ്ടാം തരംഗം കുറഞ്ഞതിനുശേഷം ക്രമേണ വിപണികളിലും മറ്റ് പ്രവർത്തനങ്ങളിലും നൽകിയിട്ടുള്ള നിയന്ത്രണങ്ങൾ മാറ്റി തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എങ്കിലും നിയന്ത്രണങ്ങൾ മൊത്തമായി മാറ്റണ്ടാന്നും അത് കൊറോണയുടെ വ്യാപനം വീണ്ടും കൂടുന്നതിന് സഹായിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Lock down മെയ് 7 വരെ നീട്ടി തെലങ്കാന...
കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി നടപ്പാക്കാനും ജില്ലാതലത്തിൽ Try, Track, Treat എന്ന സർക്കാരിന്റെ നയം ഉടനടി നടപ്പാക്കാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
Also Read: കെ.കെ ശൈലജയ്ക്ക് വീണ്ടും രാജ്യാന്തര പുരസ്‌കാരം
തെലങ്കാനയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 6,10,834 പേര്‍ക്കാണ്. 3546 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രോഗവ്യാപനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 1417 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...