covid19:വാക്സിനെടുക്കാൻ ഡ്രോണുകൾ,ഉപാധികളോടെ പരീക്ഷണങ്ങൾക്ക് അനുമതി

സാധനങ്ങൾ കൈമാറുന്നതിനും കോവിഡ് രോഗികൾക്ക് ഭക്ഷണം ഉൾപ്പെടെയുളള സാധനങ്ങൾ കൈമാറ്റം ചെയ്യുന്നതിനും ഉപയോഗിക്കും

Written by - Zee Malayalam News Desk | Last Updated : May 9, 2021, 07:19 AM IST
  • ഭൂമിയിൽ നിന്നും 400 മീറ്റർ ഉയരത്തിൽ മാത്രമേ ഡ്രോൺ പറത്താവൂ
  • രാത്രികളിൽ ഡ്രോണിന് അനുമതിയില്ല.
  • ടെസ്റ്റുകൾക്ക് ശേഷം ഇത് സംബന്ധിച്ച് കൂടുതൽ ഉത്തരവുകൾ ലഭ്യമാകും
  • പരീക്ഷണപ്പറക്കൽ നടത്താൻ 20 സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ കേന്ദ്രം അനുമതി നൽകി
covid19:വാക്സിനെടുക്കാൻ ഡ്രോണുകൾ,ഉപാധികളോടെ പരീക്ഷണങ്ങൾക്ക് അനുമതി

ഹൈദരാബാദ്: കോവിഡ് (Covid19) വാക്സിൻ വളരെ വേഗത്തിലെത്തിക്കാൻ അധികം വൈകാതെ ഡ്രോണുകളും ഉപയോഗിച്ച് തുടങ്ങും.പരീക്ഷണാടിസ്ഥാനത്തിൽ ഇതിനുളള അനുമതി രാജ്യത്ത് ആദ്യമായി തെലങ്കാന സംസ്ഥാനത്തിന് നൽകിക്കഴിഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രാലയവും സിവിൽ ഏവിയേഷനുമാണ് അനുമതി നൽകിയത്.

 പരീക്ഷണം വിജയകരമായാൽ കോവിഡ് വാക്സിൻ (covid vaccination) ഉൾപ്രദേശങ്ങളിൽ എത്തിക്കാൻ ഡ്രോണുകളുടെ സഹായം തേടും.ഈ മാസം അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് തെലങ്കാന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Also ReadCovid Updates: നാലായിരം കടന്ന് രാജ്യത്തെ കോവിഡ് മരണനിരക്ക്; നാല് ലക്ഷം രോഗബാധിതർ

സാധനങ്ങൾ കൈമാറുന്നതിനും കോവിഡ് രോഗികൾക്ക് ഭക്ഷണം ഉൾപ്പെടെയുളള സാധനങ്ങൾ കൈമാറ്റം ചെയ്യുന്നതിനും അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം ചട്ടങ്ങളിലൂടെ സർക്കാർ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഈ ചട്ടങ്ങളിൽ ഇളവ് നൽകിയാണ് പരീക്ഷണങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. 

Also ReadCBSE വിദ്യാർത്ഥികൾക്കായി പുതിയ App ലോഞ്ച് ചെയ്തു; ഇനി കൗൺസിലറുമായി നേരിട്ട് സംസാരിക്കാം

ഭൂമിയിൽ നിന്നും 400 മീറ്റർ ഉയരത്തിൽ മാത്രമേ ഡ്രോൺ പറത്താവൂ എന്ന നിർദ്ദേശമുണ്ട്. രാത്രികളിൽ ഡ്രോണിന് അനുമതിയില്ല. ടെസ്റ്റുകൾക്ക് ശേഷം ഇത് സംബന്ധിച്ച് കൂടുതൽ ഉത്തരവുകൾ ലഭ്യമാകും.ഡ്രോണുകളുടെ പരീക്ഷണപ്പറക്കൽ നടത്താൻ 20 സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ കേന്ദ്രം അനുമതി നൽകിയിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News