ഹിസ്ബുള്‍ തലവനെതിരായ ആക്രമണം;പാക് തീവ്രവാദികള്‍ ആശങ്കയില്‍;അവസരം മുതലെടുക്കാന്‍ ഡോവല്‍!
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ധീന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ആശങ്കയിലാണ്.
ന്യൂഡല്‍ഹി/ശ്രിനഗര്‍:ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ധീന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ആശങ്കയിലാണ്.
മെയ് 25 ന് ഇസ്ലാമാബാദില്‍ വെച്ച്ഉണ്ടായ ആക്രമണത്തില്‍ സയ്യിദ് സലാഹുദ്ധീന് പരിക്ക് പറ്റിയതായാണ് വിവരം.ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്‍
തലവനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐ ആണെന്ന കാര്യം പുറത്തായതോടെ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
പല സംഘടനകളും ആശങ്കയിലാണ്,ജെയ്ഷെ ഇ മുഹമ്മദിലെ രണ്ടാം നിരയിലെ ഭീകരര്‍ക്ക് ഐഎസ്ഐ യുടെ പലനിലപാടുകളോടും നേരത്തെ തന്നെ വിയോജിപ്പുണ്ട്.
ലെഷ്ക്കര്‍ ഈ തോയ്ബയും പുതിയ സംഭവ വികാസങ്ങളില്‍ നിരാശരാണ്.കാശ്മീര്‍ താഴ്‌വരയില്‍ ഇന്ത്യയ്ക്കെതിരെ ജിഹാദിനായി ഇറങ്ങിത്തിരിച്ച തീവ്രവാദികളും
പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് ഞെട്ടലിലാണ്,പാക് അധിനിവേശ കാശ്മീരില്‍ നേരത്തെ തന്നെ ഐഎസ്ഐ വിരുദ്ധ നിലപാട് പലപ്പോഴും ജനങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായാണ് വിവരം.
പാക്കിസ്ഥാനിലെ സംഭവ വികാസങ്ങളെക്കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കൃത്യമായ വിവരം അജിത് ഡോവലിനെ ധരിപ്പിച്ചിട്ടുണ്ട്.കശ്മീര്‍ താഴ്‌വരയില്‍
സുരക്ഷാ സേന ഭീകര്‍ക്കെതിരെയുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഐഎസ്ഐ യുടെ നിലപാടുകളെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് ഐഎസ്ഐ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ധീന് നേരെ ആക്രമണം നടത്തിയതെന്നാണ് വിവരം.
Also Read:തീവ്രവാദ സംഘടന ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന് നേര്‍ക്ക് ഇസ്ലാമബാദില്‍ ആക്രമണം!
അമേരിക്ക ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭീകരനാണ് സയ്യിദ് സലാഹുദ്ധീന്.പാകിസ്ഥാനിലെ ജിഹാദി തീവ്രവാദ സംഘടനകളുടെ കൂട്ടായ്മയായ
യുണൈറ്റഡ് ജിഹാദ് കൌണ്‍സിലിന്റെ മേധാവിയും സലാഹുദ്ദീനാണ്.ഈ സാഹചര്യത്തില്‍ പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്കിടയില്‍ ഐഎസ്ഐ നടത്തിയ
ആസൂത്രിത ആക്രമണത്തില്‍ കടുത്ത പ്രതിഷേധവും ഉണ്ടെന്നാണ് വിവരം.
എന്തായാലും ഇന്ത്യ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.തമ്മിലടി മറയ്ക്കുന്നതിനായി ഐഎസ്ഐ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുന്നതിനും
സാധ്യതയുണ്ട്.അതുകൊണ്ട് തന്നെ അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത പാലിക്കുകയാണ്.