ഇസ്ലാമബാദ്:പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന ഹിസ്ബുള്‍ മുജാഹിദീന്‍റെ തലവന്‍ സയ്യിദ് സലാഹുദ്ദീന് നേര്‍ക്ക് ഇസ്ലാമബാദില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തെ തുടര്‍ന്ന് ഹിസ്ബുള്‍ മേധാവിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.അതേസമയം ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ
ഐഎസ്ഐ ആണെന്നാണ് വിവരം. ഐഎസ്ഐ യും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവനും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.
ആക്രമണത്തിലൂടെ ഹിസ്ബുള്‍ തലവന് വ്യക്തമായ സന്ദേശം നല്‍കുന്നതിനാണ് ലക്ഷ്യമിട്ടതെന്നും പറയപ്പെടുന്നു.
പാകിസ്ഥാന്‍ ആസ്ഥാനമായ ജിഹാദി സംഘടനകളുടെ കൂട്ടായ്മ യുണൈറ്റഡ് ജിഹാദ് കൌണ്‍സിലിന്റെ മേധാവിയും സലാഹുദ്ദീനാണ്.
ഈ കൂട്ടായ്മയിലെ അംഗങ്ങളായ ഭീകര സംഘടനകളെയെല്ലാം നിയന്ത്രിക്കുന്നത് ഐഎസ്ഐ ആണ്.
ഹിസ്ബുള്‍ മുജാഹിദ്ദീന് ഐഎസ്ഐ ആവശ്യമായ പിന്തുണ നല്‍കുന്നില്ലെന്ന് നേരത്തെ തന്നെ സയ്യിദ് സലാഹുദ്ദീന് പരാതിയുണ്ടായിരുന്നു.
ഹിസ്ബുള്‍ ഭീകരര്‍ക്ക് ശരിയായ പരിശീലനം നല്‍കാന്‍ ഐഎസ്ഐ തയ്യാറാകുന്നില്ല,ആയുധങ്ങള്‍ നല്‍കുന്നില്ല എന്നൊക്കെയുള്ള പരാതികള്‍ നേരത്തെ
സയ്യിദ് സലാഹുദ്ദീന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.ഇങ്ങനെ ഐഎസ്ഐ യെ വിമര്‍ശിക്കുന്ന സമീപനമാണ് കഴിഞ്ഞ കുറച്ച് നാളുകളായി
ഹിസ്ബുള്‍ തലവന്‍ സ്വീകരിക്കുന്നത്.
ഐഎസ്ഐ യുമായി ഇടഞ്ഞതോടെ അവര്‍ ഹിസ്ബുള്‍ തലവനെ ആക്രമിക്കുന്നതിനായി പദ്ധതി തയ്യാറാക്കുകയായിരുന്നെന്നാണ് വിവരം.
നേരത്തെ ഹിസ്ബുള്‍ ടോപ് കമാന്‍ഡര്‍ റിയാസ് നായിക്കുവിനെ ഇന്ത്യന്‍ സൈന്യം വധിച്ചതിന് പിന്നാലെ സലാഹുദ്ദീന്‍ ഐഎസ്ഐ യെ വിമര്‍ശിച്ച് രംഗത്ത്
വന്നിരുന്നു.
ഐഎസ്ഐ യുടെ പിഴവ് കൊണ്ടാണ് റിയാസ് നായിക്കു കൊല്ലപെട്ടതെന്നും ഹിസ്ബുള്‍ മേധാവി ആരോപണം ഉന്നയിച്ചതായാണ് വിവരം.
എന്തായാലും പാക് അധീന കാശ്മീരിലെ ഹിസ്ബുള്‍ മുജാഹിദീന്‍ കേന്ദ്രങ്ങള്‍ സയ്യിദ് സലാഹുദ്ദീന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നില്‍
ഐഎസ്ഐ ആണെന്നാണ് കരുതുന്നത്, മറ്റ് ജിഹാദി സംഘടനകള്‍ക്കും തങ്ങളുടെ മേല്‍ക്കോയ്മയെ ചോദ്യം ചെയ്യരുത് എന്ന സന്ദേശമാണ്
ഈ ആക്രമണത്തിലൂടെ ഐഎസ്ഐ നല്‍കിയതെന്നും സലാഹുദ്ദീന്‍റെ അനുകൂലികള്‍ വിശ്വസിക്കുന്നു.
മെയ് 25 നുണ്ടായ ആക്രമണത്തില്‍ സയ്യിദ് സലാഹുദ്ദീനെ കാര്യമായി പരിക്കേറ്റതായാണ് വിവരം.പാക്കിസ്ഥാന്‍ അതീവ രഹസ്യമായി വെച്ചിരുന്ന ആക്രമണ വിവരമാണ്
ഇപ്പോള്‍ പുറത്തായിരിക്കുന്നത്.