Dark days of Emergency: കോണ്‍ഗ്രസ് രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്തു, അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
അടിയന്തരാവസ്ഥ സൃഷ്ടിച്ച ഇരുണ്ട ദിനങ്ങള്‍ `കോണ്‍ഗ്രസിനെ` ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi)... കേന്ദ്ര സര്‍ക്കാര്‍ കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന് മറുപടി നല്‍കുകയാണ് ഈ വേളയില്‍ പ്രധാനമന്ത്രി...
New Delhi: അടിയന്തരാവസ്ഥ സൃഷ്ടിച്ച ഇരുണ്ട ദിനങ്ങള്‍ "കോണ്‍ഗ്രസിനെ" ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi)... കേന്ദ്ര സര്‍ക്കാര്‍ കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന് മറുപടി നല്‍കുകയാണ് ഈ വേളയില്‍ പ്രധാനമന്ത്രി...
അടിയന്തരാവസ്ഥയുടെ (Emergency) ഇരുണ്ട ദിനങ്ങള്‍ രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും 1975 മുതല്‍ 1977വരെയുള്ള കാലയളവില്‍ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ ആസൂത്രിതമായ നാശത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയുടെ 46-ാം വാര്‍ഷിക ദിനത്തില്‍ ട്വീറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
കോണ്‍ഗ്രസിനെ (Congress) രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി അടിയന്താരവസ്ഥയിലൂടെ കോണ്‍ഗ്രസ് രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്തതായും അഭിപ്രായപ്പെട്ടു.
അടിയന്തരാവസ്ഥയെ ചെറുക്കുകയും ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്ത മഹാന്മാരെ അനുസ്മരിക്കാം, ഈ കറുത്ത ദിനത്തില്‍ ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാം' മോദി പറഞ്ഞു.
തന്‍റെ ട്വീറ്റിനൊപ്പം അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ വ്യക്തമാക്കുന്നതിനായി BJP ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത ഒരു വീഡിയോയും അദ്ദേഹം പങ്കുവച്ചു.
1975 മുതല്‍ 1977 വരെയായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥ. അന്നത്തെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ (Indira Gandhi) ഉപദേശാനുസരണമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...