മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന മാനനഷ്ടക്കേസിൽ സൂറത്ത് കോടതിയിൽ ഹാജരായി Rahul Gandhi

മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചുവെന്ന് കാണിച്ച് ​ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി സമർപ്പിച്ച മാനനഷ്ടക്കേസിൽ മൊഴി നൽകുന്നതിനായാണ് രാഹുൽ ​ഗാന്ധി എത്തിയത്

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 03:36 PM IST
  • സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എഎൻ ദവെയാണ് രാഹുൽ ​ഗാന്ധിയോട് നേരിട്ടെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടത്
  • 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേസിന് ആസ്പദമായ പ്രസ്താവന രാഹുൽ ​ഗാന്ധി നടത്തിയത്
  • ഒരു പൊതുയോ​ഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ എല്ലാ കള്ളൻമാർക്കും എങ്ങനെ മോദിയെന്ന് പേര് വന്നുവെന്ന് രാഹുൽ ​ഗാന്ധി ചോദിച്ചിരുന്നു
  • താൻ ഹാസ്യരൂപേണയാണ് പരാമർശം നടത്തിയതെന്നും ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്നും രാഹുൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു
മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന മാനനഷ്ടക്കേസിൽ സൂറത്ത് കോടതിയിൽ ഹാജരായി Rahul Gandhi

ഗാന്ധിന​ഗർ: മാനനഷ്ടക്കേസിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി (Rahul Gandhi) ​ഗുജറാത്തിലെ സൂറത്ത് കോടതിയിൽ ഹാജരായി. മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചുവെന്ന് കാണിച്ച് ​ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി സമർപ്പിച്ച മാനനഷ്ടക്കേസിൽ (Defamation case) മൊഴി നൽകുന്നതിനായാണ് രാഹുൽ ​ഗാന്ധി എത്തിയത്.

സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എഎൻ ദവെയാണ് രാഹുൽ ​ഗാന്ധിയോട് നേരിട്ടെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് (Election Campaign) പ്രചാരണത്തിനിടെയാണ് കേസിന് ആസ്പദമായ പ്രസ്താവന രാഹുൽ ​ഗാന്ധി നടത്തിയത്. ഒരു പൊതുയോ​ഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ എല്ലാ കള്ളൻമാർക്കും എങ്ങനെ മോദിയെന്ന് പേര് വന്നുവെന്ന് രാഹുൽ ​ഗാന്ധി ചോദിച്ചിരുന്നു.

ALSO READ: Vaccine സൗജന്യമെന്ന് പ്രധാനമന്ത്രി, ലളിതമായ ഒരു ചോദ്യം കൂടിയെന്ന് Rahul Gandhi..!!

നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എങ്ങനെയാണ് ഇവർക്കെല്ലാം മോദിയെന്ന പേര് കിട്ടിയത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന് പേര് കിട്ടുന്നതെന്നും രാഹുൽ ​ഗാന്ധി ചോദിച്ചിരുന്നു. ഇത് രണ്ടാമത്തെ തവണയാണ്  രാഹുൽ ഈ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് സൂറത്ത് കോടതിയിൽ ഹാജരാകുന്നത്. താൻ ഹാസ്യരൂപേണയാണ് പരാമർശം നടത്തിയതെന്നും ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്നും രാഹുൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കോടതിയിൽ മൊഴി നൽകിയതിന് ശേഷം ഭയം ഇല്ലാതാക്കുക എന്നതാണ് നിലനിൽപ്പിന്റെ രഹസ്യമെന്ന് അദ്ദേഹം കുറിപ്പ് പങ്കുവച്ചു. ട്വിറ്ററിലൂടെയാണ് (Twitter) രാഹുൽ ​ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News