MJ Akbar defamation case ഡൽഹി ഹൈക്കോടതി തള്ളി,കേസ് വാദി ഭാഗത്തിന് തെളിയിക്കാനായില്ലെന്ന് കോടതി
10-ൽ അധികം സ്ത്രീകൾ പരാതിയുമായെത്തിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു.
ന്യൂഡൽഹി: മീ ടു ആരോപണത്തിനെതിരെ മുൻ കേന്ദ്ര മന്ത്രി എം.ജെ അക്ബർ(Mj Akbar) നൽകിയ മാന നഷ്ടകേസ് ഡൽഹി ഹൈക്കോടതി തള്ളി. പരാതിക്കാരിയായ പ്രിയ രമണിക്ക് എതിരെ അക്ബർ നൽകിയ പരാതിയിലാണ് നടപടി. മാനനഷ്ടക്കേസാണ് കോടതി തള്ളിയത്. പ്രിയ രമണിക്ക് എതിരായ കേസ് വാദി ഭാഗത്തിന് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.
പ്രശസ്തിയേക്കാൾ വില ഒരാളുടെ അന്തസിനാണ്. ഒരു സ്ത്രീക്ക് എത്ര കാലം കഴിഞ്ഞാലും അവരുടെ പരാതി അറിയിക്കാൻ അവകാശമുണ്ടെന്നും കോടതി(Delhi High Court) വ്യക്തമാക്കി. എം ജെ അക്ബറിന് എതിരെ പ്രിയ രമണിയാണ് മീ ടു ആരോപണം ഉന്നയിച്ചത്.മാധ്യമ പ്രവർത്തക കൂടിയായ പ്രിയാ രമണി 2008ലാണ് അക്ബറിനെതിരെ പരാതി നൽകിയത്. കേന്ദ്ര മന്ത്രിയായിരുന്ന അക്ബർ ആ വർഷം തന്നെ രാജിവെച്ചു.
ഇന്ത്യയിലെ മുൻനിര പത്രപ്രവർത്തകനും ഗ്രന്ഥകാരനുമാണ് മുബഷർ ജാവേദ് അക്ബർ എന്ന എം. ജെ. അക്ബർ. പ്രമുഖ ഇംഗ്ലീഷ് വാരികയായ ഇന്ത്യാടുഡെയുടെ എഡിറ്റോറിയൽ ഡയറക്ടറായും ഇംഗ്ലീഷ് ന്യൂസ് ചാനലായ ഹെഡ്ലൈൻസ് ടുഡെയുടെ ചുമതലയും അദ്ദേഹം വഹിച്ചു. നരേന്ദ്ര മോദി(PM Modi) മന്ത്രിസഭയിൽ അംഗമായിരുന്ന അക്ബർ സ്ത്രീപീഢന ആരോപണവുമായി ബന്ധപ്പെട്ട് രാജിവെക്കുകയായിരുന്നു. 2008ലാണ് അക്ബറിനെതിരെ പീഢന ആരോപണം ഉയരുന്നത്. എഷ്യൻ ഏജിൽ ജോലി ചെയ്തിരുന്ന മാധ്യമ പ്രവർത്തകയായ പ്രിയാ രമണിയായിരുന്നു ആരോപണം ഉന്നയിച്ചത്.
Also Read: ധർമ്മജന് പിന്നാലെ പിഷാരടിയും; കോൺഗ്രസിന്റെ മൃദു സ്വഭാവം തനിക്കിഷ്ടമെന്ന് Ramesh Pisharody
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...