ആലപ്പുഴ: നടൻ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്. തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പിഷാരടി പറഞ്ഞത് കോൺഗ്രസിന്റെ മൃദു സ്വഭാവമാണ് തനിക്ക് ഇഷ്ടമായത് എന്നാണ്. മാത്രമല്ല കോൺഗ്രസിൽ തനിക്ക് കംഫർട്ടബിൾ ആയ നേതാക്കളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ തന്റെ ഉപജീവനമാർഗ്ഗം കലയാണെന്നും രാഷ്ട്രീയത്തെ ഉപജീവന മാർഗമായി കാണുന്നില്ലയെന്നും കോമഡി ചെയ്യുന്നത് കൊണ്ട് സമൂഹ്യ ബോധമില്ലെന്ന അർത്ഥം ഇല്ലെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പിഷാരടി (Ramesh Pisharody) വ്യക്തമാക്കിയിരുന്നു.
ബഹുസ്വരതയുള്ള രാജ്യത്തെ ഏകോപിപ്പിച്ച് ഇത്രയും നാൾ കൊണ്ടുപോയത് കോൺഗ്രസ് (Congress) ഉള്ളതുകൊണ്ട് ആണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് കോൺഗ്രസ് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ ഉറ്റ സുഹൃത്ത് ധർമ്മജൻ മത്സരിക്കുകയാണെങ്കിൽ മുഖ്യ പ്രചാരകനാകുമെന്നും അത് ധർമ്മജൻ ഏത് പാർട്ടിയിൽ നിന്നും മത്സരിച്ചാലും ഞാൻ അവന്റെ കൂടെയുണ്ടാകുമെന്നും പിഷാരടി വ്യക്തമാക്കി.
തന്നെന്തായാലും ഇപ്രാവശ്യം മത്സരത്തിന് ഇല്ലായെന്ന് പറഞ്ഞ പിഷാരടി തന്റെ കോൺഗ്രസിലേക്കുള്ള ഈ വരവ് തന്നെ ഇഷ്ടപ്പെടുന്ന പലർക്കും വിഷമമുണ്ടാക്കിയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...