BS Yeddyurappa: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കേസ് ഒതുക്കാൻ പണം വാഗ്ദാനം ചെയ്തു; യെദ്യൂരപ്പയ്ക്കതിരെ കുറ്റപത്രം
തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച യെദ്യൂരപ്പയുടെ മൂന്ന് അനുയായികളാണ് ബാക്കി 3 പേർ. ബംഗളൂരു ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിയില്‍ പറയുന്ന കുറ്റകൃത്യം യെദ്യൂരപ്പ ചെയ്യുകയും, അത് മറച്ചുവെച്ചു കൊണ്ട് കേസ് ഒത്തു തീർപ്പാക്കാൻ ശ്രമിച്ചു എന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
കർണാടക: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരായ പോക്‌സോ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 750 പേജുള്ള കുറ്റപത്രത്തില്‍ യെദ്യൂരപ്പ ഉള്‍പ്പടെ നാല് പ്രതികളാണുള്ളത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച യെദ്യൂരപ്പയുടെ മൂന്ന് അനുയായികളാണ് ബാക്കി 3 പേർ. ബംഗളൂരു ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിയില്‍ പറയുന്ന കുറ്റകൃത്യം യെദ്യൂരപ്പ ചെയ്യുകയും, അത് മറച്ചുവെച്ചു കൊണ്ട് കേസ് ഒത്തു തീർപ്പാക്കാൻ ശ്രമിച്ചു എന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പോക്‌സോ വകുപ്പിന് പുറമെ യെദ്യൂരപ്പക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 A, 214, 204 എന്നീ വകുപ്പുകള്‍ കൂടി ചുമത്തി. മറ്റ് മൂന്ന് പേരെ സിസിടിവി ദൃശ്യം ഉള്‍പ്പടെയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസില്‍ പ്രതി ചേര്‍ത്തത്.
ALSO READ: കോഴിക്കോട്-ബംഗളൂരു കർണാടക കെഎസ്ആർടിസി ബസ് അപകടം; നിരവധി പേർക്ക് പരിക്ക്
കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു. തന്റെ അമ്മയ്ക്കൊപ്പം യെദ്യൂരപ്പയുടെ വസതിയില്‍ സഹായം ചോദിച്ചെത്തിയ 17കാരിയെ സ്വകാര്യ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പരാതിയുമായി മുന്നോട്ട് പോയ കുടുംബത്തെ 2 ലക്ഷം രൂപ നൽകി പരാതി പിൻവലിക്കാൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ തന്നെ കുടുക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് യെദ്യൂരപ്പ ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.