ലഖ്നൗ: ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ കൊവിഡ് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്ന് മുഖ്യമന്ത്രി (Chief Minister) യോഗി ആദിത്യനാഥ് (Yogi Adithyanath). വിവിധ ദിനപത്രങ്ങളുടെ പത്രാധിപന്മാരുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓക്‌സിജന്‍ ഓഡിറ്റ് നടത്തുമെന്നും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സര്‍ക്കാര്‍ മേഖലയിലെയോ സ്വകാര്യ മേഖലയിലെയോ ഒരു കോവിഡ് (Covid) ആശുപത്രിയില്‍ പോലും ഓക്‌സിജന്‍ ക്ഷാമം ഇല്ല. പ്രശ്‌നം കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ്. ഇവയെ കര്‍ശനമായി നേരിടും. ഐ.ഐ.ടി. കാണ്‍പൂര്‍, ഐ.ഐ.എം. ലഖ്‌നൗ, ഐ.ഐ.ടി. ബി.എച്ച്.യു. എന്നിവിടങ്ങളുമായി സഹകരിച്ച് ഓക്‌സിജന്‍ ഓഡിറ്റ് നടത്തുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.


ALSO READ:Kerala Covid Update:ഇന്നും ലോക്ക്ഡൗണിനു തുല്യമായ നിയന്ത്രണങ്ങൾ, പരിശോധനകൾ കർശനമാക്കും


ഓക്‌സിജന്റെ ആവശ്യകത, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലൈവ് ട്രാക്കിങ് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ പ്രതിരോധത്തില്‍ വീഴ്ച വരുത്തരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. കൊവിഡിനെ സാധാരണ വൈറല്‍ പനിയെന്ന രീതിയില്‍ കണക്കാക്കിയാല്‍ അത് വലിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ നീട്ടി. ഒരാഴ്ചത്തേക്കാണ് ലോക്ക് ഡൗൺ നീട്ടിയത്. മെയ് മൂന്ന് രാവിലെ അഞ്ച് മണി വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. ഡൽഹിയിൽ മികച്ച രീതിയിൽ ഓക്സിജൻ വിതരണം ചെയ്യുന്നതിനായി ഓക്സിജൻ കണക്കുകൾ അറിയിക്കുന്ന പോർട്ടൽ സജ്ജമാക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ സ്ഥിതി മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും കെജ്രിവാൾ വ്യക്തമാക്കി. 


ALSO READ:Maharashtra Covid update: മഹാരാഷ്ട്ര ഭീതിയില്‍, കോവിഡ് വ്യാപനവും മരണനിരക്കും നിയന്ത്രണാതീതം


കൊവിഡ് രണ്ടാം തരം​ഗത്തിൽ ഡൽഹിയിലെ സ്ഥിതി അതിരൂക്ഷമായ സാഹചര്യത്തിലാണ് ഏപ്രിൽ 20 മുതൽ ഏപ്രിൽ 26 വരെ ഡൽഹിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് മാളുകൾ, ജിമ്മുകൾ, സ്പാകൾ എന്നിവ പൂർണമായും അടച്ചിട്ടിരുന്നു. എന്നാൽ തിയേറ്ററുകൾക്ക് 30 ശതമാനം ആളുകളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ഓരോ സോണിലും ഒരു ദിവസത്തിൽ ഒരു പ്രതിവാര മാർക്കറ്റ് മാത്രമേ അനുവദിക്കൂവെന്നും അറിയിച്ചിരുന്നു. മാത്രമല്ല വാരാന്ത്യ കർഫ്യൂവിലും ഇതേ വ്യവസ്ഥകൾ ബാധകമാണെന്നും അധികൃതർ അറിയിച്ചിരുന്നു.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഡൽഹിയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 357 പേരാണ്. മാത്രമല്ല 24,000 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തലസ്ഥാനത്ത് ഇത് വരെ 10 ലക്ഷത്തിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 13,898 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.