Kerala, Maharashtra സംസ്ഥാനങ്ങളിൽ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന് സാധ്യത? കൂടുതൽ പഠനം നടത്തുമെന്ന് AIIMS Director
കേരളത്തിലും മഹരാഷ്ട്രയിലുമായി 71% പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ രാജ്യത്തെ 49% കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്ന്. ഈ കണക്കുകൾ പ്രകാരം ഇരു സംസ്ഥാനങ്ങളിലും എവിടെയും കണ്ടെത്താത്ത ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യത
New Delhi: കേരളത്തിലും മഹരാഷ്ട്രയിലും കോവിഡ് 19ന്റെ പുതിയ വകഭേദങ്ങൾ (Mutant Strain of Corona Virus) കാണാൻ സാധ്യത എന്ന് AIIMS Director Dr. Randeep Guleria. ഇന്ത്യയിൽ ദിനംപ്രതിയുള്ള കോവിഡ് കണക്കുകൾ താഴേക്ക് പോകുമ്പോൾ കേരളത്തിലും മഹരാഷ്ട്രയിലും ആ കണക്കുകൾ ഓരോ ദിവസം തോറും ഉയരുകയാണ്. ഇത് ഈ രണ്ട് സംസ്ഥാനങ്ങളിൽ കൊറോണ വൈറസിന്റെ വകഭേദങ്ങൾ കാണാൻ സാധ്യതയെന്നാണ് ഗലീറിയ ഐഎഎൻഎസിനോട് പറഞ്ഞത്.
കഴിഞ്ഞ ഒരാഴ്ചയിലെ കോവിഡ് കണക്ക് (COVID Updates) എടുത്ത് നോക്കുമ്പോൾ കേരളത്തിലും മഹരാഷ്ട്രയിലുമായി 71% പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിൽ 50 ശതമാനത്തോളം കേരളത്തിൽ നിന്നുണ്ടാകുന്നതാണ്. 80,536 കേസുകളാണ് കഴിഞ്ഞ് ഒരാഴ്ചയായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ, ഇതിൽ 56932 കേസുകൾ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ 56,932 കേസിൽ 39,260 കേസുകൾ കേരളത്തിൽ നിന്നാണ്. അതായത് കഴിഞ്ഞ ഒരാഴ്ചയിൽ രാജ്യത്തെ 49% കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്നാണെന്ന് കേന്ദ്രം പുറത്ത് വിട്ട കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നു.
ALSO READ: Covid update: സംസ്ഥാനത്ത് പരിശോധന കുറഞ്ഞു, ഒപ്പം രോഗികളുടെ എണ്ണവും, 3742 പുതിയ രോഗികള്‍
ഈ കണക്കുകൾ പ്രകാരം ഇരു സംസ്ഥാനങ്ങളിലും എവിടെയും കണ്ടെത്താത്ത ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് AIIMS ഡയറെക്ടർ അറിയിച്ചു. അങ്ങനെയൊരു സാധ്യത നിലനിൽക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളും വിദഗ്ധ പരിശോധന നടത്തണമെന്ന് റൺദീപ് ഗലേറിയ അഭിപ്രായപ്പെട്ടു.
കേരളം കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ മികച്ച രീതിയിലാണ് പ്രതിരോധം സൃഷ്ടിച്ചത്. എന്നാൽ പിന്നീട് ഓരോ മേഖലയും തുറന്ന് നൽകിയപ്പോൾ കോവിഡ് വ്യാപനം അനിയന്ത്രിതമായി ഉയരുകയായിരുന്നുയെന്ന് ഗലേറിയ പറഞ്ഞു. കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്നത് കുടുതലും പ്രായമായവരിൽ കൂടിയാണെന്ന് ഗലേറിയ വ്യക്തമാക്കി. ദേശീയ കൂടുംബാരോഗ്യ സർവെ (NFHS) പ്രകാരം ഇന്ത്യക്കാൾ ഇരട്ടി പേരിലാണ് ആസ്തമാ (Asthma) രോഗികൾ കേരളത്തിൽ ഉള്ളത്. ഇന്ത്യയിൽ ലക്ഷത്തിൽ 2,468 പേർക്ക് ആസ്തമാ രോഗികൾ ഉള്ളപ്പോൾ കേരളത്തിൽ 4,806 പേർക്കാണ് ആസ്തമാ രോഗമുള്ളത്.
ALSO READ: Covid Cases: സെക്രട്ടറിയേറ്റിൽ നിയന്ത്രണം,50 ശതമാനം പേർ ജോലിക്ക് ഹാജരായാൽ മതി
കൂടാതെ കേരളത്തിൽ ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്ത സമ്മർദം, അമിത വണ്ണമുള്ളവരുടെ കണക്ക് അധികമായതിനാലാണ് കൂടുതൽ രോഗികൾ ഉടലെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് ICMR ലെ സാംക്രമിക രോഗക വിഭാഗത്തിന്റെ മുൻ മേധാവി ഡോ.ലളിത് കാന്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം കേരളത്തിലെ കോവിഡ് കണക്ക് അനിയന്ത്രിതമാകുന്ന സാഹചര്യമെത്തിയപ്പോൾ കേന്ദ്രത്തിൽ നിന്നുള്ള രണ്ടംഗ സംഘം നിരീക്ഷണത്തിനായി അയച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.