ആവശ്യങ്ങള്‍ അംഗീകരിച്ചു , എയിംസ് നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി...

  AIIMSല്‍  കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുകയായിരുന്ന നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി.... 

Last Updated : Jun 9, 2020, 06:07 PM IST
ആവശ്യങ്ങള്‍ അംഗീകരിച്ചു , എയിംസ്   നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി...

ന്യൂഡല്‍ഹി:  AIIMSല്‍  കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുകയായിരുന്ന നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി.... 

PPE ധരിച്ചു കൊണ്ടുള്ള  ജോലി സമയ൦  6 മണിക്കൂർ ആക്കിയും ക്വാറന്റൈന്‍   അവധി പുനസ്ഥാപിക്കാനും എയിംസ്  മാനേജ്മെന്റ്   തയ്യാറായാതായാണ് സൂചന.   ബുധനാഴ്ച എല്ലാ നഴ്സ്മാരും കൂട്ട അവധി എടുത്ത് സമരം ചെയ്യുമെന്ന് മുന്‍കൂട്ടി അറിയച്ചതിനെ തുടർന്നാണ് ഒത്തുതീർപ്പിന്   AIIMS മാനേജ്മെന്റ്   വഴങ്ങാൻ കാരണം.

ജോലി തടസ്സപ്പെടാതെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി  ഡയറക്ടർ ഡോ: റൺ ദീപ് ഗുലേറിയയുടെ ഓഫിസ് മുന്നിൽ കുത്തിയിരുപ്പ് സമരത്തിലായിരുന്നു. 

ഡല്‍ഹി AIIMSല്‍ ഇതിനോടകം അഞ്ഞൂറോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചത് ഇതില്‍ 10 പേര്‍ മലയാളികളാണ്. ഒരു ജീവനക്കാരന്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.

Trending News