ന്യൂഡല്‍ഹി/ഭോപ്പാല്‍:കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ  ട്വിറ്റര്‍ അക്കൗണ്ടില്‍ ബിജെപി ഇല്ല എന്നതായിരുന്നു വിവാദം.


COMMERCIAL BREAK
SCROLL TO CONTINUE READING

സിന്ധ്യ ബിജെപി വിടുകയാണോ എന്ന വിധത്തില്‍ അഭ്യുഹങ്ങള്‍ പ്രചരിക്കുകയും ചെയ്തു.എന്നാല്‍ ഈ അഭ്യുഹങ്ങള്‍ ഒക്കെ അസംബന്ധം ആണെന്ന് പറഞ്ഞുകൊണ്ട് 
ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് വരുകയും ചെയ്തു.


ഇങ്ങനെ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ഒക്കെ ജ്യോതിരാദിത്യയുടെ ട്വിറ്റര്‍ ബയോയില്‍ ബിജെപി ഉണ്ടോ ഇല്ലയോ എന്ന അന്വേഷണത്തില്‍ ആയിരുന്നു.


എന്നാല്‍ ബിജെപി നേതൃത്വം ആകട്ടെ,തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്,അവര്‍ ലക്ഷ്യമിടുന്നത് കണക്ക്കൂട്ടലുകള്‍ക്ക് അപ്പുറമുള്ള അട്ടിമറിയാണ്.


കോണ്‍ഗ്രസ്‌ വ്യക്തമായ ഭൂരിപക്ഷത്തോടെ ‌ അധികാരത്തില്‍ ഇരിക്കുന്ന രാജസ്ഥാനില്‍ ഒരു വലിയ അട്ടിമറിയാണ് ബിജെപി ലക്ഷ്യമിടുന്നത്,


ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നിന്നും മത്സരിക്കുന്ന രണ്ട് കോണ്‍ഗ്രസ്‌ നേതാക്കളില്‍ ഒരാള്‍ കോണ്‍ഗ്രസിലെ ഏറ്റവും കരുത്തനായ 
നേതാവും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ ആണ്.


Also Read:രാജസ്ഥാനിലും ഓപ്പറേഷന്‍ കമല്‍;സച്ചിന്‍ പൈലറ്റിനെ ലക്ഷ്യമുടുന്ന നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്‌ അമിത് ഷാ!


കോണ്‍ഗ്രസിന്‌ രണ്ട് സീറ്റുകളിലും വിജയം ഉറപ്പാണ്.എന്നാല്‍ ഒരു സീറ്റില്‍ മാത്രം വിജയ സാധ്യതയുള്ള ബിജെപി രണ്ട് സ്ഥാനാര്‍ഥികളെ രംഗത്ത് ഇറക്കുകയും ചെയ്തു.
ചെയ്തതോടെ ഗുജറാത്തില്‍ ബിജെപി നടത്തുന്ന നീക്കം രാജസ്ഥാനിലും ആവര്‍ത്തിക്കുമോ എന്നാണ് കോണ്‍ഗ്രസ്‌ ഭയക്കുന്നത്.


വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെയും ബിജെപി നേതൃത്വം ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചപ്പോള്‍ പരാജയപെടുത്തുന്നതിനുള്ള നീക്കം നടത്തിയിരുന്നു.എന്നാല്‍ അന്ന് തന്ത്രപരമായി നീങ്ങി കോണ്‍ഗ്രസ്‌ അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കുകയും ചെയ്തു.


Also Read:ട്വിറ്റര്‍ വിവാദം;അസംബന്ധമെന്ന് ജ്യോതിരാദിത്യ സിന്ധ്യ!
എന്നാല്‍ ഇന്ന് 2017 ല്‍ നിന്ന് കാര്യങ്ങള്‍ ആകെ മാറിയിട്ടുണ്ട്.ബിജെപി കൂടുതല്‍ കരുത്താര്‍ജിക്കുകയും കോണ്‍ഗ്രസ്‌ കൂടുതല്‍ ദുര്‍ബലം ആകുകയും ചെയ്തു.
ഇന്നിപ്പോള്‍ വിജയ സാധ്യത ഇല്ലാത്ത സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയെ രംഗത്ത് ഇറക്കിയത്,  തന്‍റെ വാര്‍ റൂം കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിലൂടെ 
ശിവസേനയെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസ്‌ പാളയത്തില്‍ എത്തിച്ച് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച കെസി വേണുഗോപാലിനെ ലെക്ഷ്യം വെച്ചാണ്.
കോണ്‍ഗ്രസിന്‌ വ്യക്തമായ സന്ദേശം നല്‍കുക.ഒപ്പം രാജസ്ഥാനിലെ പാര്‍ട്ടി എംഎല്‍എ മാരെ ആശയക്കുഴപ്പത്തിലാക്കുക,ഇതാണ് ബിജെപിയുടെ ലക്ഷ്യം.
ബിജെപി യെ സംബന്ധിച്ചടുത്തോളം സച്ചിന്‍ പൈലറ്റിനെ ഒപ്പം കൂട്ടാനുള്ള നീക്കവും നടത്തുന്നുണ്ട്.എന്നാല്‍ ഈ നീക്കങ്ങള്‍ എത്രമാത്രം വിജയിക്കും 
എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.