രാജസ്ഥാനിലും ഓപ്പറേഷന്‍ കമല്‍;സച്ചിന്‍ പൈലറ്റിനെ ലക്ഷ്യമുടുന്ന നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്‌ അമിത് ഷാ!

ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രം വിജയം ഉറപ്പുള്ള ബിജെപി രണ്ട് സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിക്കുന്നത്.

Last Updated : Jun 6, 2020, 12:12 PM IST
രാജസ്ഥാനിലും ഓപ്പറേഷന്‍ കമല്‍;സച്ചിന്‍ പൈലറ്റിനെ ലക്ഷ്യമുടുന്ന നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്‌ അമിത് ഷാ!

ജയ്‌പൂര്‍:ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രം വിജയം ഉറപ്പുള്ള ബിജെപി രണ്ട് സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിക്കുന്നത്.

കോണ്‍ഗ്രസ്‌ തങ്ങളുടെ സ്ഥാനാര്‍ഥിയായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെയും നീരജ് ദംഗിയേയും രംഗത്ത് ഇറക്കിയിട്ടുണ്ട്.

ബിജെപിയാകട്ടെ രാജേന്ദ്ര ഗെഹ്ലോട്ടിനെയും ഓംകാര്‍ സിംഗ് ലെഖാവത്തിനെയും സ്ഥാനാര്‍ഥികളാക്കുകയും ചെയ്തു.
ഫലത്തില്‍ മൂന്ന് സീറ്റുകളിലേക്ക് നാല് സ്ഥാനാര്‍ഥികള്‍,ബിജെപി ഒരു സ്ഥാനാര്‍ഥിയെക്കൂടെ രംഗത്ത് ഇറക്കിയതോടെ കോണ്‍ഗ്രസ്‌ ആശങ്കയിലാണ്.

തങ്ങളുടെ എംഎല്‍എ മാരെ അടര്‍ത്തിയെടുക്കുന്നതിനാണോ ബിജെപി ശ്രമം എന്ന് കോണ്‍ഗ്രസ്‌ സംശയിക്കുന്നു.

കോണ്‍ഗ്രസില്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇരുന്നൂറംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്‌ 107 അംഗങ്ങളുടെ പിന്തുണയുണ്ട്,6 ബിഎസ്പി അംഗങ്ങള്‍ കോണ്‍ഗ്രെസ്സിനോപ്പമാണ്‍,ബിജെപിക്ക് 72 അംഗങ്ങളാണ് ഉള്ളത്.രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിക്ക് മൂന്ന് അംഗങ്ങളും സിപിഎം നും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്ക് 
രണ്ട് അംഗങ്ങള്‍ വീതവും ഉണ്ട്.ഒരു എംഎല്‍എ രാഷ്ട്രീയ ലോക് ദള്ളിനുമുണ്ട്.13 സ്വതന്ത്രന്‍മാരുമുണ്ട്.

ഇങ്ങനെ ബിജെപി വലിയ അടിഒഴുക്കുകള്‍ ലക്ഷ്യം വെയ്ക്കുകയാണ്.സച്ചിന്‍ പൈലറ്റിനോട് അടുപ്പം പുലര്‍ത്തുന്നവരില്‍ മന്ത്രിമാര്‍ അടക്കം 15 കോണ്‍ഗ്രസ്‌ എംഎല്‍എ 
മാരാണ് ഉള്ളത്.ഇവരെ ഒപ്പം കൂട്ടുന്നതിനുള്ള നീക്കം ബിജെപി നടത്തുന്നതായാണ് വിവരം.ആഭ്യന്തര മന്ത്രി അമിത് ഷാ,കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ 
എത്തിയ ജ്യോതിരാദിത്യ സിന്ധ്യയുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയതായാണ് സൂചന.

Also Read:കേന്ദ്ര മന്ത്രിസഭാ പുനസംഘടന;കോണ്‍ഗ്രസില്‍ നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യ മോദി കാബിനറ്റില്‍ ഇടം പിടിക്കും!

ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും സുഹൃത്തുക്കളാണ്,ഈ സാഹചര്യത്തില്‍ സിന്ധ്യ വഴി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനാണ് ബിജെപി 
ശ്രമിക്കുന്നത്.എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല എന്ന നിലപാടാണ് സച്ചിന്‍ പൈലറ്റ് പരസ്യമായി പ്രകടിപ്പിക്കുന്നത്.

അതേസമയം ബിജെപിയാകട്ടെ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി ആക്കികൊണ്ടുള്ള സര്‍ക്കാരിന് സംസ്ഥാനത്ത് രൂപം നല്‍കുന്നതിന് പോലും തയ്യാറാണെന്ന 
സന്ദേശമാണ് കോണ്‍ഗ്രസിലെ ഗെഹ്ലോട്ട് വിരുദ്ധര്‍ക്ക് നല്‍കുന്നതെന്നാണ് വിവരം.

Trending News