ഭോപാല്‍:ജ്യോതിരാദിത്യ സിന്ധ്യ തന്‍റെ ട്വിറ്ററില്‍ നിന്ന് ബിജെപി നീക്കം ചെയ്തു എന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടയില്‍
പ്രതികരണവുമായി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് വന്നു.ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ച സിന്ധ്യ താനും ബിജെപി നേതൃത്വവുമായി
പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നും ട്വിറ്ററില്‍ നിന്ന് ബിജെപിയെ നീക്കം ചെയ്തു എന്ന് പറയുന്നത് അസംബന്ധം ആണെന്നും വ്യക്തമാക്കി.
Also Read:ട്വിറ്റെർ അകൗണ്ടിൽ നിന്നും ബിജെപിയെ എടുത്തുമാറ്റി ജ്യോതിരാദിത്യ സിന്ധ്യ!!!
നേരത്തെ കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കും മുന്‍പായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് എന്നത് ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
അതിന്‍റെ ചുവടുപിടിച്ച് കൊണ്ട് തന്നെ ബിജെപി നീക്കം ചെയ്തു എന്നതും ഏറെ വിവാദമായി.സിന്ധ്യ ബിജെപി വിടുന്നതിനുള്ള തയ്യാറെടുപ്പിലാണ്
എന്ന വിധത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി സിന്ധ്യ മധ്യപ്രദേശില്‍
നിന്നും മത്സരിക്കുകയാണ്. സിന്ധ്യയെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ട്വിറ്ററില്‍ നിന്നും ബിജെപി ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസം ബിജെപി നേതൃത്വവുമായുണ്ടെന്നും
അഭ്യുഹങ്ങള്‍ പ്രചരിക്കുകയും ചെയ്തു.
അതേസമയം ഈ വിവാദത്തിനിടെ കൃഷ്ണ രതോര്‍ എന്ന വ്യക്തി ജ്യോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്തുകൊണ്ട് ഒരു ട്വിറ്റര്‍ പോസ്റ്റുമായി
രംഗത്ത് വന്നിട്ടുണ്ട്.
श्री @JM_Scindia जी के बारे में मीडिया में चल रही खबरें पूरी तरह से निराधार है। सिंधिया जी ने अपने टि्वटर बायो में कोई चेंज नहीं किया है, पहले भी उनके बायो में क्रिकेट प्रेमी और जनसेवक ऐड था और आज भी वही है। pic.twitter.com/TC23ZD1oKR
— Krishna Rathore (@ScindiaT) June 6, 2020
അതില്‍ പറയുന്നത് ജ്യോതിരാദിത്യ സിന്ധ്യ തന്‍റെ ട്വിറ്റര്‍ ബയോയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നാണ്.
മുന്‍പ് കോണ്‍ഗ്രസ് എന്നത് ട്വിറ്ററില്‍ നിന്ന് ഉപേക്ഷിച്ച ശേഷം സിന്ധ്യ ബിജെപി എന്ന് ട്വിറ്റര്‍ ബയോയില്‍ ചേര്‍ത്തിരുന്നില്ല എന്നാണ്
ഇതില്‍ നിന്നും വ്യക്തമാകുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം സിന്ധ്യയെ മടക്കികൊണ്ട് വരുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതായും വിവരം ഉണ്ട്.