Chemical Factory Blast: മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 3 മരണം, 12 പേർക്ക് പരിക്ക്
Chemical Factory Blast: തുണി വ്യവസായത്തിന് ഉപയോഗിക്കുന്ന ഗാമാ ആസിഡ് ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ തീവ്രതയിൽ പ്ലാന്റിന്റെ മേൽക്കൂര പറന്നുപോയി
മഹാരാഷ്ട്ര: Chemical Factory Blast: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തുണി വ്യവസായത്തിന് ഉപയോഗിക്കുന്ന ഗാമാ ആസിഡ് ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റിൽ ഇന്നലെ വൈകിട്ട് 4.20 നാണ് അപകടം നടന്നത്. സ്‌ഫോടനത്തിന്റെ തീവ്രതയിൽ പ്ലാന്റിന്റെ മേൽക്കൂര പറന്നുപോയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ഭോപ്പാലിൽ ജലശുദ്ധീകരണ ശാലയിൽ ക്ലോറിൻ ചോർച്ച; ശ്വാസം തടസം നേരിട്ട 3 പേർ ആശുപത്രിയിൽ, ആളപായമില്ല
പാൽഘർ ജില്ലയിലെ ബോയ്സാർ പട്ടണത്തിലെ താരാപൂർ എംഐഡിസിയിലെ ഫാക്ടറിയിലാണ് സംഭവം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയിയെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പാൽഘർ പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരമറിനെത്തിയ ബോയ്‌സർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും അഗ്നിശമന സേനയും മാറ്റ് റെസ്ക്യൂ ടീമുകളും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Also Read: മൈക്ക് കയ്യിൽ കിട്ടിയതും പരിസരം മറന്ന് കുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
സ്‌ഫോടനം നടക്കുന്ന സമയത്ത് ഫാക്ടറിയിൽ 18 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. വെസ്സലിലെ മർദ്ദം മൂലമാണ് സ്‌ഫോടനമുണ്ടായതെന്ന് പ്ലാന്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. ടെക്സ്റ്റൈൽ വ്യവസായത്തിൽ ഉപയോഗിക്കുന്ന ഗാമാ ആസിഡാണ് പ്ലാന്റ് നിർമ്മിക്കുന്നത്. സോഡിയം സൾഫേറ്റ് അമോണിയയുമായി കലർത്തുന്ന പ്രക്രിയ നടക്കുന്നതിനിടെയാണ് റിയാക്ടർ വെസ്സൽ പൊട്ടിത്തെറിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ്, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഉദ്യോഗസ്ഥരിൽ നിന്ന് സാങ്കേതിക സഹായം തേടുമെന്നും ബോയ്‌സർ പൊലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...