ചെന്നൈ: മുങ്ങിതാഴുന്ന യുവാക്കളെ രക്ഷിക്കാന്‍ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ വനിതകളെ ആദരിച്ച് സര്‍ക്കാര്‍. മൂന്ന് വനിതകളെയാണ് തമിഴ്നാട് (Tamilnadu) സര്‍ക്കാര്‍ കല്‍പന ചൗള പുരസ്കാരം നല്‍കി ആദരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്മനിര്‍ഭര്‍ ഭാരത്‌ എന്ന സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറി -മോദി


സ്വാതന്ത്ര്യ ദിന(Independence Day)ത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നിവരെ ആദരിച്ചത്. ഇവരെ പുരസ്കാരത്തിനു അര്‍ഹാരാക്കിയ സംഭവം നടക്കുന്നത് തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലാണ്. അണക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ട രണ്ടു യുവാക്കളെയാണ് ഇവര്‍ രക്ഷിച്ചത്. 


74th Independence Day: സ്വാതന്ത്ര്യദിന പ്രത്യേക ഇമോജിയുമായി ട്വിറ്റര്‍!!


സംഭവസ്ഥലത്തെത്തിയ സ്ത്രീകള്‍ ഉടുത്തിരുന്ന അവരുടെ സാരികള്‍ അഴിച്ച് കൂട്ടിക്കെട്ടി യുവാക്കള്‍ക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. എന്നാല്‍, ഇതില്‍ പിടിച്ചു രക്ഷപ്പെടാന്‍ രണ്ടു യുവാക്കള്‍ക്ക് മാത്രമാണ് സാധിച്ചത്. മറ്റ് രണ്ടു പേര്‍ വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. പിന്നാലെയെത്തിയ ഫയര്‍ഫോഴ്സ് സംഘം നടത്തിയ തിരച്ചിലില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.