74th Independence Day: സ്വാതന്ത്ര്യദിന പ്രത്യേക ഇമോജിയുമായി ട്വിറ്റര്‍!!

ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന ദേശീയ യുദ്ധസ്മാരകത്തിന്‍റെ മാതൃകയില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ഇമോജിയാണ് ട്വിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്.

Last Updated : Aug 15, 2020, 10:20 AM IST
  • ഓഗസ്റ്റ് 18 വരെയാണ് ഈ ഇമോജി ട്വിറ്ററില്‍ ലഭ്യമാകുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിലും ഇംഗ്ലീഷിലും #IndependenceDay എന്ന ഹാഷ്ടാഗ് നല്‍കുമ്പോള്‍ ഈ ഇമോജി ലഭ്യമാകും.
  • ഇംഗ്ലീഷിനു പുറമേ ഹിന്ദി, ഉര്‍ദ, കന്നഡ, പഞ്ചാബി, മറാത്തി, മലയാളം, ബംഗാളി, തെലുങ്ക്, ഗുജറാത്തി, ഒറിയ ഭാഷകളില്‍ സ്വാതന്ത്ര്യദിനമെന്ന ഹാഷ്ടാഗ് നല്‍കാം.
  • #IndiaIndependenceDay, #SaluteTheSoldier, #IDay2020, #NationalWarMemorial എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പവും ഈ ഇമോജി ലഭ്യമാകും.
  • പ്രതിരോധ മന്ത്രാലയത്തിന്റെ #SaluteTheSoldier സംരംഭത്തിന് ട്വിറ്ററിന്‍റെ പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നത്.
74th Independence Day: സ്വാതന്ത്ര്യദിന പ്രത്യേക ഇമോജിയുമായി ട്വിറ്റര്‍!!

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ സായുധ സേനകള്‍ക്ക് ആദരമര്‍പ്പിച്ച് പ്രത്യേക ഇമോജിയുമായി ട്വിറ്റര്‍ (Twitter). കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്നാണ് ട്വിറ്റര്‍ പ്രത്യേക ഇമോജി സമര്‍പ്പിച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന ദേശീയ യുദ്ധസ്മാരകത്തിന്‍റെ മാതൃകയില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ഇമോജിയാണ് ട്വിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്.

74th Independence Day: ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി

ഓഗസ്റ്റ് 18 വരെയാണ് ഈ ഇമോജി ട്വിറ്ററില്‍ ലഭ്യമാകുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിലും ഇംഗ്ലീഷിലും #IndependenceDay എന്ന ഹാഷ്ടാഗ് നല്‍കുമ്പോള്‍ ഈ ഇമോജി ലഭ്യമാകും. ഇംഗ്ലീഷിനു പുറമേ ഹിന്ദി, ഉര്‍ദ, കന്നഡ, പഞ്ചാബി, മറാത്തി, മലയാളം, ബംഗാളി, തെലുങ്ക്, ഗുജറാത്തി, ഒറിയ ഭാഷകളില്‍ സ്വാതന്ത്ര്യദിനമെന്ന ഹാഷ്ടാഗ് നല്‍കാം. 

#IndiaIndependenceDay, #SaluteTheSoldier, #IDay2020, #NationalWarMemorial എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പവും ഈ ഇമോജി ലഭ്യമാകും. പ്രതിരോധ മന്ത്രാലയത്തിന്റെ #SaluteTheSoldier സംരംഭത്തിന് ട്വിറ്ററിന്‍റെ പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നത്. സൈനികരുടെ ജീവന് ആദരമര്‍പ്പിച്ചുക്കൊണ്ടാണ് പ്രതിരോധ മന്ത്രാലയ൦ #SaluteTheSoldier എന്ന സംരംഭ൦ ആരംഭിച്ചിരിക്കുന്നത്. 

ആത്മനിര്‍ഭര്‍ ഭാരത്‌ എന്ന സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറി -മോദി

കൂടാതെ, National War Memorial എന്ന പേരില്‍ ഒരു പുതിയ ട്വിറ്റര്‍ അക്കൗണ്ടും പ്രതിരോധ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇത് ആറാം തവണയാണ് ട്വിറ്റര്‍ പ്രത്യേക ഇമോജി തയാറാക്കുന്നത്. അശോക ചക്രം, ചെങ്കോട്ട, ഇന്ത്യന്‍ ദേശീയ പതാക എന്നിവയുടെ മാതൃകയിലായിരുന്നു മുന്‍ വര്‍ഷങ്ങളിലെ ഇമോജികള്‍. 

Trending News