മുംബൈ: മഹാരാഷ്ട്രയിലെ (Maharashtra) തഡോബ അന്ധാരി ടൈഗർ റിസർവിൽ (Tadoba Andhari Tiger Reserve) കടുവയുടെ ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് ഓഫീസർ (Woman Forest Officer) കൊല്ലപ്പെട്ടു. ചന്ദ്രപൂർ (Chandrapur) ജില്ലയിലാണ് തഡോബ അന്ധാരി ടൈഗർ റിസർവ് (TATR). സ്വാതി എൻ ധുമാനെ എന്ന ഓഫീസറെയാണ് കടുവ ആക്രമിച്ചത്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വാതി ഉൾപ്പെടുന്ന സംഘം രാവിലെ 7 മണിയോടെയാണ് ടൈഗർ റിസർവിൽ എത്തിയത്. ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ-2022 ന്റെ ഭാഗമായി കടുവ സർവേയ്ക്കും പട്രോളിംഗിനും വേണ്ടിയാണ് ഇവർ ഇവിടെയെത്തിയത്. കോലാറ ഗേറ്റിൽ നിന്ന് 4 കിലോമീറ്റർ നടന്നെത്തിയതോടെ സംഘം കടുവയെ കണ്ടു. ഏകദേശം 200 മീറ്റർ അകലെയാണ് കടുവ ഉണ്ടായിരുന്നത്.


Also Read: Wild boar Killing | കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം, കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച


കടുവ അവിടെ നിന്നും മാറുമെന്ന് കരുതി അരമണിക്കൂറോളം ഇവർ കാത്തിരുന്നു. എന്നാൽ കടുവ മാറാത്തതിനെ തുടർന്ന് ഇവർ മറ്റൊരു ഭാഗത്ത് കൂടി യാത്ര തുടരാൻ ശ്രമിച്ചു. ചലനം ശ്രദ്ധയിൽപ്പെട്ടതോടെ കടുവ സംഘത്തിന് നേരെ പാഞ്ഞെത്തുകയും ഏറ്റവും പിന്നിൽ നീങ്ങുകയായിരുന്ന ധുമനെ പിന്തുടർന്ന് ആക്രമിക്കുകയുമായിരുന്നുവെന്ന് TATR-ന്റെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (CCF) ജിതേന്ദ്ര രാംഗോങ്കർ പറഞ്ഞു. 


Also Read: Rape Victim Suicide | പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു


കടുവ (Tigress) സ്വാതിയെ വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തുടർന്ന് വനംവകുപ്പ് (Forest Department) ജീവനക്കാരുടെ തെരച്ചിലിനൊടുവിൽ വനത്തിനുള്ളിൽ നിന്ന് സ്വാതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചിമൂർ സർക്കാർ ആശുപത്രിയിലേക്ക് (Chimur Government Hospital) മാറ്റി. കുടുംബത്തിന് എല്ലാ അടിയന്തര സഹായവും നൽകുന്നുണ്ടെന്ന് CCF അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.