New Delhi: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത  Tika Utsav ത്തില്‍  (Vaccination Festival) നിര്‍ണ്ണായക ചുവടുവയ്പ്പുമായി കേന്ദ്ര സര്‍ക്കാര്‍.....


COMMERCIAL BREAK
SCROLL TO CONTINUE READING

18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് 1 മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.  മുന്‍പ് വാക്‌സിനേഷന്‍ (Covid Vaccination)  ആദ്യഘട്ടത്തില്‍ 60 കഴിഞ്ഞവര്‍ക്കും രണ്ടാം ഘട്ടത്തില്‍  45 കഴിഞ്ഞവര്‍ക്കുമാണ് കുത്തിവയ്പ്പ്  നല്‍കിയിരുന്നത്. കോവിഡ് വാക്‌സിനുകള്‍ക്ക്  ദൗര്‍ലഭ്യം നേരിടുന്നതായി സംസ്ഥാനങ്ങള്‍ പരാതിപ്പെടുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍  മൂന്നാം ഘട്ട വാക്‌സിനേഷന്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. 


അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്.  കഴിഞ്ഞ 24 മണിക്കൂറില്‍     2,73,810പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.  തുടര്‍ച്ചയായ അഞ്ചാം ദിവസമാണ്  രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിനിടെ 1,619 പേരാണ് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി. 


Also Read: Manmohan Singh ന് കോവിഡ് സ്ഥിരീകരിച്ചു, ഡൽഹി എയിംസിൽ നിരീക്ഷണത്തിൽ


രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ   മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരി യ്ക്കുകയാണ്.  ഡല്‍ഹിയില്‍ അടുത്ത ഒരാഴ്ചത്തേക്ക് Lockdown പ്രഖ്യാപി ച്ചിരിയ്ക്കുകയാണ്...  കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള്‍ Night Curfew, ഭാഗിക Lockdown തുടങ്ങിയ നടപടികളിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്  
  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.