New Delhi : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് (Manmohan Singh) കോവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിനായി ഡൽഹി എയിംസിൽ (Delhi AIIMS) പ്രവേശിപ്പിച്ചു. ചെറിയ പനി ഒഴിച്ച് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊ രോഗ ലക്ഷണങ്ങളോ മൻമോഹൻ സിങിനില്ലെന്ന് ഡോക്ടമാർ അറിയിച്ചു. പനിയെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് 88കാരനായ മുൻ പ്രധാനമന്ത്രിക്ക് കോവിഡ് (COVID 19) സ്ഥിരീകരിക്കുന്നത്.
Former PM Manmohan Singh tests positive for COVID19, admitted to AIIMS Trauma Centre in Delhi: AIIMS Official
(file photo) pic.twitter.com/zZtbd6POWd
— ANI (@ANI) April 19, 2021
ALSO READ : Covid Vaccine: 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് 1 മുതല്‍ വാക്‌സിന്‍
കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി മൻമോഹൻ സിങ് പൊതുവേദിയിലെത്തിട്ട്. കുടുംബാംഗങ്ങളിൽ നിന്ന് മറ്റുമാകാം മുൻ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് നിഗമനം.
മൻമോഹൻ സിങിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു.
Wishing our former Prime Minister, Dr. Manmohan Singh Ji good health and a speedy recovery.
— Narendra Modi (@narendramodi) April 19, 2021
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് മൻമോഹൻ സിങ് എങ്ങനെ നിലവിലെ കോവിഡ് പ്രതിസന്ധി പരിഹരിക്കാമെന്ന് അറിയിച്ചു കൊണ്ട് കത്തെഴുതിയത്. അത് പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത പുറത്ത് വരുന്നത്.
ALSO READ : Lockdown in Delhi: ഡൽഹിയിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ കർഫ്യു, അറിയേണ്ടതെല്ലാം
Dear Dr. Manmohan Singh Ji,
Wishing you a speedy recovery.
India needs your guidance and advice in this difficult time.— Rahul Gandhi (@RahulGandhi) April 19, 2021
മൻമോഹൻ സിങിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്റിറിലൂടെ പ്രതികരിച്ചു. നിലവിലെ, പ്രതിസന്ധിയിൽ രാജ്യത്തിന് മൻമോഹൻസിങിന്റെ നിർദേശങ്ങൾ അത്യാവശ്യമാണെന്ന് രാഹുൽ ഗന്ധി പറഞ്ഞു. ഇന്ത്യയുടെ 13-ാമത്തെ പ്രധാനമന്ത്രി ആയിരുന്നു. 2004-2014 വരെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...