Kerala Covid Updates: സംസ്ഥാനത്ത് 13,644 പേർക്ക് കൂടി കോവിഡ് രോഗബാധ; ആശങ്കയൊഴിയാതെ കേരളം

 സംസ്ഥാനത്തെ കഴിഞ്ഞ 24 മണിക്കൂറുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.63 ആണ്. 

Written by - Zee Hindustan Malayalam Desk | Last Updated : Apr 19, 2021, 06:21 PM IST
  • സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തന്നെ നിൽക്കുകയാണ്.
  • സംസ്ഥാനത്തെ കഴിഞ്ഞ 24 മണിക്കൂറുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.63 ആണ്.
  • 11 പേരിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തി
  • 21 മരണങ്ങൾ കോവിഡ്-19 രോഗബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു.
Kerala Covid Updates: സംസ്ഥാനത്ത് 13,644 പേർക്ക് കൂടി കോവിഡ് രോഗബാധ; ആശങ്കയൊഴിയാതെ കേരളം

THiruvananthapuram: സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കൂടി കോവിഡ്-19  (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകൾ ശേഖരിച്ചതിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  പരിശോധിച്ചത് 87,275 സാമ്പിളുകളാണ്. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്.

കോഴിക്കോട് 2022, എറണാകുളം(Ernakulam)   1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ ഇന്നത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം.

ALSO READ: Kerala PSC പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, അടുത്ത് മൂന്ന് മാസത്തേക്ക് അഭിമുഖങ്ങളും ഉണ്ടാകില്ല

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി (Test Positivity) നിരക്ക് ഉയർന്ന് തന്നെ നിൽക്കുകയാണ്. സംസ്ഥാനത്തെ കഴിഞ്ഞ 24 മണിക്കൂറുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,43,59,016 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ (UK) നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങൾ കോവിഡ്-19 രോഗബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ് രോഗബാധ മൂലമുള്ള ആകെ മരണം 4950 ആയി.

ALSO READ: Kerala Night Curfew: സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണങ്ങൾ; പൊതുഗതാഗതത്തിന് നിയന്ത്രണങ്ങളില്ല

ഇന്ന് രോഗം (Covid 19)  സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,550 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 826 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1996, എറണാകുളം 1751, മലപ്പുറം 1615, തൃശൂര്‍ 1361, കണ്ണൂര്‍ 990, തിരുവനന്തപുരം 768, കോട്ടയം 898, ആലപ്പുഴ 696, കാസര്‍ഗോഡ് 620, പാലക്കാട് 226, ഇടുക്കി 457, കൊല്ലം 451, പത്തനംതിട്ട 342, വയനാട് 379 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ALSO READ: Thrissur Pooram 2021 : തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും, ഭക്തജനങ്ങൾക്ക് പ്രവേശനമില്ല

ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം ബാധിച്ചത്. കണ്ണൂര്‍ 16, കാസര്‍ഗോഡ് 6, തിരുവനന്തപുരം 5, തൃശൂര്‍ 4, കൊല്ലം, കോഴിക്കോട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News