Tool Kit Case : കാലാവസ്ഥ പ്രവർത്തക Disha Ravi ക്ക് ജാമ്യം
ഡൽഹി പാട്യാല കോടതിയിൽ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. Delhi Police അറസ്റ്റ് ചെയ്തിന് 9 ദിവസത്തിന് ശേഷമാണ് ദിശയ്ക്ക് ജാമ്യം ലഭിക്കുന്നത്.
New Delhi: Took Kit Case ൽ അറസ്റ്റിലായ Disha Ravi ക്ക് ജാമ്യം അനുവദിച്ചു. 22കാരിയായ കാലാവസ്ഥ പ്രവർത്തകയ്ക്ക് ഡൽഹി പാട്യാല കോടതിയിൽ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് പേരുടെ ആൾ ജാമ്യവും ഒരു ലക്ഷം രുപ കെട്ടിവെക്കനും കോടതി നിർദേശം നൽകിട്ടുണ്ട്. Delhi Police അറസ്റ്റ് ചെയ്തിന് 9 ദിവസത്തിന് ശേഷമാണ് ദിശയ്ക്ക് ജാമ്യം ലഭിക്കുന്നത്.
പൊലീസ് കസ്റ്റഡി അവസാനിക്കുന്നതിന്റെ തൊട്ട് മുമ്പാണ് ദിശാ രവിയെ ഇന്ന് കോടതിയിൽ വീണ്ടും ഹാജരാക്കിയത്. നേരത്തെ ശനിയാഴ്ച ദിശയുടെ ജാമ്യ ഹർജി പരിഗണിച്ച സെക്ഷൻ കോടതി ഇന്ന് വിധി പറയാൻ തീരുമാനിക്കുകയായിരുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന പ്രക്ഷോഭത്തിന് ടൂൾ കിറ്റ് ഡോക്യുമെന്റുമായി യാതൊരു ബന്ധമില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. ചെങ്കോട്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ ആരും തങ്ങൾ ടൂൾ കിറ്റ് കണ്ടാണ് സമരത്തിനിറങ്ങിയതെന്ന് ഇതുവരെ ഒരു മൊഴിയും നൽകിട്ടില്ലെന്ന് ദിശക്കായി പ്രതിഭാഗം കോടതിയിൽ അറിയിച്ചു.
അതേസമയം ടൂൾ കിറ്റിൽ നിന്ന് നയിക്കുന്ന പല ലിങ്കുകളും രാജ്യത്ത് നിരോധിത പ്രസ്ഥാനമായ ഖലസ്ഥാനി സംഘടനകളുടെ വെബ്സൈറ്റിലേക്കാണെന്ന് അഡീഷ്ണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. ഇത് വെറുമൊരു ടൂൾ കിറ്റല്ല ഇന്ത്യയെ ആഗോള തലത്തിൽ നാണംകെടുത്താനും രാജ്യത്ത് അസ്ഥിരത്വം ഉണ്ടാക്കാനും ശ്രമിക്കുന്നതെന്ന് എസ് വി രാജു കൂട്ടിച്ചേർത്തു.
ഫെബ്രുവരി 15നാണ് ദിശയെ ഡൽഹി പൊലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. ആദ്യം റിമാൻഡ് ചെയ്ത ദിശയെ പിന്നീട് കോടതി മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയക്കുകയായിരുന്നു. അതിനിടെ ദിശയ്ക്ക് പിന്തുണയുമായി ഗ്രെറ്റ ത്യൂൺബർഗും അലക്സാഡ്രിയ വിയ്യസെനോർ തുടങ്ങിയ സാമൂഹിക പ്രവർത്തകരും മുന്നോട്ട് വന്നിരുന്നു. ദിശ ത്യൂൺ ബർഗിന്റെ ഫ്രൈഡെ ഫോർ ഫ്യൂച്ചർ മുവ്മെന്റിന്റെ ഇന്ത്യയിലെ സ്ഥാപകരിൽ ഒരാളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...