New Delhi : ടൂൾ കിറ്റ് കേസിൽ Delhi Police അറസ്റ്റ് ചെയ്ത കാലവസ്ഥ പ്രവർത്തക Disha Ravi ക്ക് പിന്തുണയുമായി അമേരിക്കൻ ആക്ടിവിസ്റ്റ് Alexandria Villasenor. ദിശ രവിയുടെ ഫ്രൈഡെയ് ഫ്യൂച്ചർ മ്യൂവന്റിൽ അലക്സാഡ്രിയ വിയ്യസെനോർ പങ്കാളിയായിരുന്നു. ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ദിഷയ്ക്കൊപ്പമെന്ന് പറഞ്ഞുകൊണ്ടാണ് വിയ്യസെനോർ ട്വീറ്റിലൂടെ പിന്തുണ അറിയിച്ചിരിക്കുന്നത്.
തനിക്ക് ദിശ രവിയെ (Disha Ravi) അറിയാമെന്നും ദിശ മികച്ചയൊരു സാമൂഹിക പ്രവർത്തകയും നല്ലൊരു മനുഷ്യത്വത്തിന് ഉടമയാണ്. സമാധാനപരമായി പ്രതിഷേധം മനുഷ്യന്റെ അവകാശമാണെന്നും ഒരിക്കലും മൗനമായി ഇരിക്കില്ല, ദിശയ്ക്ക് പിന്തുണ അറിയിക്കാൻ തന്നോടൊപ്പം ചേരൂ എന്നാണ് വിയ്യസെനോർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
I know Disha Ravi and she is an amazing activist and awesome human! The right to peaceful protest is a human right and we will not be silenced.
Please join me in supporting Disha #StandWithDishaRavi— Alexandria Villaseñor (@AlexandriaV2005) February 19, 2021
നേരത്തെ ദിശയ്ക്ക് പിന്തുണയുമായി ഗ്രെറ്റ് തൺബെർഗും (Greta Thunberg) രംഗത്തെത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യീയവും സമാധാനപരമായി പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള അവകാശവും വിലപേശാനാകാത്ത മനുഷ്യാവകാശങ്ങളാണെന്നാണ് ഗ്രെറ്റ ട്വിറ്ററിൽ കുറിച്ചത്. ഏത് ജനാധിപത്യത്തിന്റെയും അടിസ്ഥാന ഭാഗമായിരിക്കണം ഇതെന്നും ഗ്രെറ്റ കുറിച്ചു.
Freedom of speech and the right to peaceful protest and assembly are non-negotiable human rights. These must be a fundamental part of any democracy. #StandWithDishaRavi https://t.co/fhM4Cf1jf1
— Greta Thunberg (@GretaThunberg) February 19, 2021
ALSO READ:Toolkit Case ൽ അറസ്റ്റിലായ Disha Ravi യെ പിന്തുണച്ച് Greta Thunberg
പരിസ്ഥിതി പ്രവർത്തകയായ ദിഷ രവി ഗ്രെറ്റ തൻബെർഗ് പങ്കിട്ട കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ടൂൾകിറ്റിൽ (Toolkit) പങ്കുണ്ടെന്നാരോപിച്ചാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടർന്ന് ദിശയെ ഡൽഹി പൊലീസ് പാട്യാല കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയെ ദിശയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റിഡി വിധിക്കുകയായിരുന്നു. ടൂൾകിറ്റ് എഡിറ്റു ചെയ്യുന്നത് ഉൾപ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് ദിഷയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...