ന്യൂഡല്‍ഹി: ടൂൾ കിറ്റ് കേസിൽ(Toolkit Case) അറസ്റ്റിലായ മലയാളി അഭിഭാഷക നികിത ജേക്കബിന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് നികിത സമർപ്പിച്ച അപേക്ഷയിൽ വാദം കേട്ട ശേഷമാണ് അപേക്ഷ കോടതി അം​ഗീകരിച്ചത്. ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ 25,000 രൂപയുടെ സ്വന്തം ജാമ്യത്തിലും അതേതുകയുടെ ആള്‍ജാമ്യത്തിലുമാണ് നികിതയെ വിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കർഷക സമരത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ അറസ്റ്റിലായ ദിഷയും(Disha Ravi) ശാന്തനുവും നികിതയും ചേർന്നാണ് ടൂൾകിറ്റ്(Toolkit) ഉണ്ടാക്കിയതെന്നും അത് ടെലഗ്രാം ആപ്പ് വഴി ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നുവെന്നും ഡൽഹി പൊലീസ് പറയുന്നു. ഇതിനിടയിൽ പോയിറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖലിസ്ഥാൻ അനുകൂല സംഘട കാനഡയിൽ നിന്ന് നിഖിതയെ വിളിക്കുകയും സംഘടനയുടെ സ്ഥാപകൻ മോ ദാലിവാളുമായി സൂം മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു.


ALSO READToolkit Case: ഗ്രേറ്റ തൻബർ​ഗിന്റെ Tweet മുതൽ നികിത ജേക്കബിനെതിരെയുള്ള അറസ്റ്റ് വാറണ്ട് വരെ അറിയേണ്ടതെല്ലാം


നിഖിതയും നേരത്തെ അറസ്റ്റിലായ ദിഷ രവിയും അടക്കം 60 പേർ സൂം യോഗത്തിൽ പങ്കെടുത്തുവെന്നും സൈബർ സെല്ലും കണ്ടെത്തിയിരുന്നു.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊതു പ്രവർത്തകൻ ശാന്തനു മുളുകിനും ജാമ്യം അനുവദിച്ചിരുന്നു. 10 ദിവസത്തേക്കാണ് ബോംബെ ഹൈക്കോടതി(Bombai High Court) എഞ്ചിനീയറായ ശന്തനുവിന് ഇന്നലെ ജാമ്യം അനുവദിച്ചത്.


ALSO READ: Greta Thunberg: ആരാണ് ​ഗ്രേറ്റ തുൻബർ​ഗ്? എന്താണ് ഇവർക്ക് ഇന്ത്യയുമായുള്ള ബന്ധം


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.