മുംബൈ: തന്റെ ഓഫീസ് പൊളിച്ചതിനെതിരെ കങ്കണ റണൗട്ട് (Kangana Ranaut) നൽകിയ ഹർജിയിൽ ഉദ്ധവ് സർക്കാരിന്കനത്ത തിരിച്ചടി. മുംബൈ കോർപ്പറേഷന്റെ ഈ നടപടി പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ലയെന്ന് ബോംബെ ഹൈക്കോടതി (Bombay HC) ചൂണ്ടിക്കാട്ടി.
എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കാൻ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും 2021 ന് മുൻപ് നഷ്ടപരിഹാരം കണക്കാക്കി റിപ്പോർട്ട് നൽകാൻ കോടതി (Bombay High Court)ആവശ്യപ്പെട്ടിട്ടുമുണ്ട്. സംഭവത്തിൽ ഹൈക്കോടതി മുംബൈ മുനിസിപ്പൽ കോർപ്പറേഷന് നോട്ടീസ് നൽകിയിട്ടുണ്ട്.
Also read: നവംബർ 30 ന് ശേഷം നിങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല, ഉടൻ പ്രയോജനപ്പെടുത്തൂ...
തനിക്ക് നഷ്ടപരിഹാരം വേണമെന്ന് കങ്കണ (Kangana Ranaut)ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അതിന്മേലാണ് ഈ തീരുമാനം. കങ്കണയുടെ പരസ്യപ്രസ്താവനകൾ അംഗീകരിക്കുന്നില്ലയെന്ന് പറഞ്ഞ കോടതി പൊടുവേദികളിൽ സംയമനം പാലിക്കുകയും ജാഗ്രത വേണമെന്നും കോടതി (Bombay High Court) പറഞ്ഞു. എന്തായാലും നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് ഇത്തരത്തിൽ നടപടിയെടുക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം സെപ്റ്റംബറിലാണ് മുബൈ കോർപ്പറേഷൻ പൊളിച്ച് നീക്കിയത്. കങ്കണ മഹാരാഷ്ട്ര സർക്കാരിനും ശിവസേനയ്ക്കുമെതിരെ (Shiv Sens) നടത്തിയ രൂക്ഷമായ വിമർശനങ്ങൾക്ക് ശേഷമായിരുന്നു ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചത്. അനധകൃതമായി നിരമിച്ച ഭാഗമാണ് പൊളിച്ചുനീക്കിയതെന്നാണ് മുംബൈ കോർപ്പറേഷൻ വാദിച്ചത്.
Also read: പരിശീലനത്തിനിടെ മിഗ് വിമാനം അറബിക്കടലിൽ തകർന്നു വീണു; പൈലറ്റിനെ കാണാതായി
Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy