New Delhi: ഒരൊറ്റ ട്വീറ്റിലൂടെ(Tweet) ഇന്ത്യ മുഴുവൻ വൈറലായ ഒരു കൊച്ചു പെൺകുട്ടി 18 വയസ്സ് മാത്രമേയുള്ളുവെങ്കിലും ലോകോത്തര ശ്രദ്ധ നേടിയ നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരി. ആരാണ് ഗ്രേറ്റ തുൻബർഗ്. രാജ്യം മുഴുവൻ ഒരു പോലെ ചോദിച്ച ചോദ്യമാണിത്. സ്വീഡനിലെ ഒരു പരിസ്ഥിതി പ്രവർത്തകയാണ് ഗ്രേറ്റ. 2018-ൽ സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടന അവർ തുടങ്ങുന്നത്.സ്കൂൾ പഠനം ഒഴിവാക്കി സ്വീഡിഷ് പാർലമെന്റിന് മുൻപിൽ ഗ്രേറ്റ സമരം ചെയ്തു.
കയ്യിലെ പ്ലക്കാർഡിൽ ഇങ്ങനെ എഴുതിയിരുന്നു. സ്കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്.സമരകാലത്താണ് ഐക്യാരാഷ്ട്രസഭയിലെ(UN) രാഷ്ട്ര തലനവൻമാരുമായി സംസാരിക്കാൻ അവസരം ലഭിച്ചത്. 16ാം വയസ്സിൽ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയെ ഗ്രേറ്റ അതിസംബോധന ചെയ്തു സംസാരിച്ചു. ലക്ഷക്കണക്കിന് പേരാണ് അന്ന് ഗ്രേറ്റയുടെ പ്രസംഗം കേട്ടത്.
ALSO READ: Sunny Leone നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു,29 ലക്ഷം തട്ടിച്ചെന്ന് പരാതി
പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിന്ന ആ 16 കാരി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾട് ട്രംപിനോട്(Donald Trump) വരെയും കൊമ്പ് കോർത്തു. 2019ലെ ടൈംസിന്റെ പേഴ്സൺ ഒാഫ് ദ ഇയർ ആയി ഗ്രേറ്റയെ തിരഞ്ഞെടുത്തു. 2021-ൽ നോബൽ സമ്മാനത്തിനായി ഗ്രേറ്റയുടെ പേരും നോമിനേറ്റ് ചെയ്യപ്പെട്ടു. സ്വീഡിഷ് ഗായിക മലേന ഏർണ്മാന്റെയും നടൻ സ്വാന്റെ തുൻബർഗിന്റെയും മകളാണ് ഗ്രേറ്റ.
ALSO READ: Gold Smuggling Case: എൻഐഎ charge sheet സമർപ്പിച്ചത് ഭീകരവാദത്തിന് തെളിവില്ലാതെ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...