ലൈംഗിക ബന്ധത്തിനിടെ യുവാവിന് ദാരുണാന്ത്യം
ലൈംഗിക ബന്ധത്തിനിടെ അമിത സംതൃപ്തിക്കായി കാട്ടിക്കൂട്ടിയത് കലാശിച്ചത് യുവവിന്‍റെ അന്ത്യത്തില്‍...
Mumbai:ലൈംഗിക ബന്ധത്തിനിടെ അമിത സംതൃപ്തിക്കായി കാട്ടിക്കൂട്ടിയത് കലാശിച്ചത് യുവവിന്‍റെ അന്ത്യത്തില്‍...
സുഹൃത്തും വിവാഹിതയുമായ യുവതിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 30കാരന്‍ കഴുത്തില്‍ കയര്‍ മുറുകി ശ്വാസംമുട്ടി മരിച്ചു. മഹാരാഷ്ട്രയിലെ (Maharashtra) നാഗ്പൂരിലാണ് (Nagpur) സംഭവം.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ശേഷം ശരീരം കയര്‍ കൊണ്ട് ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്.
വിവാഹിതയായ യുവതിയുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ രഹസ്യബന്ധം തുടരുകയായിരുന്നു. ഇവരും കഴിഞ്ഞ ദിവസം ഖാപര്‍ഖേഡ എന്ന സ്ഥലത്ത് ഒരു ലോഡ്ജില്‍ മുറിയെടുത്തിരുന്നു. അമിത സംതൃപ്തിക്കായി യുവാവിന്‍റെ കൈയിലും കഴുത്തിലും കയര്‍ ചുറ്റി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ സംതൃപ്തിക്ക് വേണ്ടിയായിരുന്നു ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് യുവതി സമ്മതിച്ചതായും പോലീസ് പറയുന്നു.
അതിനിടെ യുവതി ബാത്ത്‌റൂമില്‍ പോയ സമയത്ത് അബദ്ധത്തില്‍ കസേര മറിഞ്ഞ് വീണ് യുവാവിന്‍റെ കഴുത്തില്‍ കയര്‍ മുറുകി മരണം സംഭവിക്കുകയായിരുന്നു.
Also read: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച പരാതി വ്യാജമാണെന്ന് യുവതിയുടെ കുടുംബം
ബാത്‌റൂമില്‍ നിന്ന് തിരിച്ചെത്തിയ യുവതി ബോധമില്ലാതെ കിടക്കുന്ന യുവാവിനെ കണ്ടയുടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കുകയും യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പോലീസ് യുവതിയെ വിശദമായ ചോദ്യ ചെയ്യലിന് വിധേയയാക്കി. ഹോട്ടൽജീവനക്കാരുടെ മൊഴിയെടുത്ത ശേഷം അപകട മരണത്തിന് ഖാപര്‍ഖേഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക