കാശ്മീര്‍: പാ​ക്​​സേ​ന​യു​ടെ പി​ടി​യി​ല്‍ നിന്നും മോചിതനായ ഇന്ത്യന്‍ വ്യോമസേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സ്ഥലം മാറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്താണ് അഭിനന്ദനെ കശ്മീരില്‍ നിന്ന് സ്ഥലം മാറ്റിയത്. പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് സ്ഥലം മാറ്റിയത്.


ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസില്‍ അഭിനന്ദന്‍റെ പരിശോധനകള്‍ പൂര്‍ത്തിയായെന്നും യുദ്ധവിമാനം പറത്താന്‍ തയ്യാറാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 


അതേസമയം, അഭിനന്ദന് വീര്‍ചക്ര നല്‍കി ആദരിക്കണമെന്ന് വ്യോമസേന ശുപാര്‍ശ ചെയ്തിട്ടുണ്ട്. 


ഇന്ത്യയ്ക്ക് നേരെയുണ്ടായ ആക്രമങ്ങള്‍ ചെറുത്തത്തും ശത്രുപക്ഷത്തിന്‍റെ വിമാനങ്ങള്‍ വെടിവച്ചിട്ടതും പരിഗണിച്ചാണ് ശുപാര്‍ശ. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബഹുമതിയാണ് വീര്‍ ചക്ര. 


അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാക് പിടിയിലായത്. 


ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ ഫലമായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, അതായത് മാര്‍ച്ച് ഒന്നാം തീയതി വൈകിട്ടോടെ അഭിനന്ദന്‍ ഇന്ത്യയില്‍ തിരികെയെത്തി.