കൊൽക്കത്ത:  പശ്ചിമ ബംഗാളിൽ തൃണമുൽ കോൺഗ്രസ് എംഎൽഎ തമൊനാഷ് ഘോഷ് കോറോണ (Covid19) ബാധിച്ച് മരണമടഞ്ഞു.  അദ്ദേഹത്തിന് അറുപതു വയസായിരുന്നു.  അദ്ദേഹത്തിന് കോറോണ സ്ഥിരീകരിച്ചത് കഴിഞ്ഞ മാസമായിരുന്നുവെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: നേപ്പാളിലെ ഒരു ഗ്രാമത്തെ ചൈന നിയന്ത്രണത്തിലാക്കി..! 


ഇന്ന് രാവിലെ പശ്ചിമ ബംഗാളിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.  ഫാൽറ്റ നിയോജക മണ്ഡലത്തിൽ നിന്നുളള എംഎൽഎയായിരുന്നു ഇദ്ദേഹം.  മൂന്ന് തവണയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. തമോനോഷ് ഘോഷിന്റെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.  


Also read: താടിയും മുടിയും വളർത്തി ക്യാമറയുമായി താരം; ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞ് ആരാധകർ... 


മുപ്പത്തിയഞ്ച് വർഷങ്ങളായി പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി ആത്മാർത്ഥമായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.  ഇന്നലെ മാത്രം പശ്ചിമബംഗാളിൽ 11 പേരാണ് കോറോണ ബാധിച്ച് മരണമടഞ്ഞത്.  സംസ്ഥാനത്ത് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത് 14728 പേർക്കാണ്.