ന്യുഡൽഹി: നേപ്പാളിലെ ഒരു ഗ്രാമത്തെ ചൈന നിയന്ത്രണത്തിലാക്കിയെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്രാമത്തിൽ പ്രവേശിച്ച ചൈനീസ് സംഘം അതിർത്തി തൂണുകൾ മാറ്റി സ്ഥാപിച്ചതായിട്ടാണ് റിപ്പോർട്ട്.
ഇത് ചൈനയുടെ നിഗൂഡമായ തന്ത്രമാണെന്നും നേപ്പാളിലെ അധീനതയിലുള്ള പല പ്രദേശങ്ങളിലും ചൈന നിരവധി ഉൾറോഡുകൾ നിർമ്മിച്ചിട്ടുണ്ടെന്നും ഇത് നേപ്പാളിലെ സ്വന്തം കൈപ്പിടിയിൽ ഒതുക്കാനുള്ള ചൈനയുടെ ഏർപ്പാടാണെന്നുമാണ് റിപ്പോർട്ട്. നിലവിൽ അവസാനമായി ചൈനയുടെ നിയന്ത്രണത്തിന് കീഴിൽ വന്നത് ഗോർഖ ജില്ലയിലെ റൂയി ഗ്രാമമാണ്.
Also read: ഗാല്‍വനിലെ അക്രമം;ചൈനയ്ക്ക് തിരിച്ചടിയായെന്ന്‍ അമേരിക്കന്‍ രഹസ്യന്വേഷണ വിഭാഗം!
നയതന്ത്രനിലപാടിൽ നിന്നും പിന്നോട്ട് പോയ ചൈന റൂയി ഗ്രാമം പൂർണമായി പിടിച്ചെടുത്തുവെന്നാണ് സൂചന. ഇവിടെ 72 വീട്ടുകാർ സ്വന്തം നിലനിൽപ്പിനായി പോരാടുന്നുണ്ട്. ഇതിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്നത് നേപ്പാളിലെ ഇപ്പോഴത്തെ ഭരണകൂടം പൂർണ്ണമായും ചൈനയുടെ അധീനതയിലാണെന്നാണ്. ഇപ്പോൾ ഇന്ത്യക്കെതിരെ തിരിഞ്ഞിരിക്കുന്ന നേപ്പാൾ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളും, പ്രവർത്തനങ്ങളും നടത്തുകയാണെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
റൂയി ഗ്രാമത്തെ കൂടാതെ നേപ്പാളിലെ തന്ത്രപ്രധാനമായ 11 സ്ഥലങ്ങൾ കൂടി ചൈന ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന നാലു ജില്ലകളിലെ 36 ഹെക്ടർ ഭൂമിയാണ് നിയമവിരുദ്ധമായി ഇപ്പോൾ ചൈനയുടെ കൈവശമുള്ളത്. എന്നാൽ അവിടത്തെ ഭരണകൂടം ഇതിനെതിരെ മൗനം പാലിക്കുകയാണെന്നാണ് റിപ്പോർട്ട്.
Also read: സുശാന്ത് പുനർജനിക്കും.. എന്റെ ഗർഭപാത്രത്തിൽ: രാഖി സാവന്ത് !!
കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് റൂയി ഗ്രാമം ചൈന സ്വന്തമാക്കിയിരിക്കുന്നത്. ഈ ഗ്രാമം നേപ്പാളിന്റെ ഭൂപടത്തിലുള്ള പ്രദേശമാണ്. എന്നാൽ ഇതിനെതിരെയൊന്നും പ്രതികരിക്കാതെ ചൈനയുടെ വാക്കുകെട്ട് ഇന്ത്യക്കെതിരെ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് നേപ്പാൾ ചെയ്യുന്നത്, ഇന്ത്യൻ ഭൂപ്രദേശങ്ങളായ ലിപുലേഖ, കാലാപാനി, ലിംപിയാധുര എന്നീ മേഖലകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഭൂപടം കഴിഞ്ഞയാഴ്ച നേപ്പാൾ ഔദ്യോഗികമയി അംഗീകരിച്ചിരുന്നു.