Ladakh Standoff: കോപ്സ് കമാൻഡർ തല ചർച്ചകൾക്കൊടുവിൽ ഇന്ത്യ-ചൈന അതിർത്തിയിൽ സേനാ പിന്‍മാറ്റം
India-China Border issue: പതിനാറാം കോപ്സ് കമാൻഡർ തല യോഗത്തിലാണ് സൈന്യത്തെ പിൻവലിക്കാൻ ധാരണയായത്.
ന്യൂഡൽഹി: ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്‌സിൽ നിന്ന് ഇന്ത്യയും ചൈനയും സൈനികരെ പിൻവലിക്കാൻ ആരംഭിച്ചു. പതിനാറാം കോപ്സ് കമാൻഡർ തല യോഗത്തിലാണ് സൈന്യത്തെ പിൻവലിക്കാൻ ധാരണയായത്. അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിക്കുന്നതായി ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ഈ മേഖലയിലെ ചൈനീസ് സേന 2020ന് മുമ്പുള്ള സ്ഥാനങ്ങളിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിൽ സമ്പൂർണമായ സൈനിക പിന്‍മാറ്റം ആവശ്യമാണെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. രണ്ട് വർഷത്തിനിടെ ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും നിരവധി തവണ ചർച്ചകളും നടത്തിയിരുന്നു. "2022 സെപ്റ്റംബർ എട്ടിന്, ഇന്ത്യ-ചൈന കോർപ്‌സ് കമാൻഡർ ലെവൽ മീറ്റിംഗിന്റെ 16-ാം റൗണ്ടിൽ ഉണ്ടായ സമവായമനുസരിച്ച്, ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സ് (PP-15) പ്രദേശത്തെ ഇന്ത്യൻ, ചൈനീസ് സൈനികർ അതിർത്തിയിൽ നിന്ന് പിന്മാറിത്തുടങ്ങി. അതിർത്തി പ്രദേശങ്ങളിൽ സമാധാനത്തിന് ഉതകുന്ന മാർഗമാണ് ഇത്,’ സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും വ്യക്തമാക്കി.
Jammu Kashmir: അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗർ: ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പോഷ്ക്രീരി മേഖലയിൽ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്ത്‌നാഗിലെ പോഷ്ക്രീരി ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിലിനിടെ ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഇതേ തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. തുടർന്നുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിക്കുകയും അവരുടെ മൃതദേഹങ്ങൾ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു.
ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി (എച്ച്എം) ബന്ധമുള്ള ജബ്ലിപോറ ബിജ്ബെഹറയിൽ താമസിക്കുന്ന ഡാനിഷ് അഹമ്മദ് ഭട്ട് എന്ന കൊക്കബ് ദുരി, ഫത്തേപോറ അനന്ത്നാഗിൽ താമസിക്കുന്ന ബഷാരത് നബി ലോൺ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് ഭീകരരും 2019 മുതൽ ഹിസ്ബുൾ മുജാഹിദ്ദീനിൽ സജീവമായിരുന്നു. സുരക്ഷാ സേനക്ക് നേരെയും സിവിലിയൻസിന് നേരെയും നടത്തിയ നിരവധി ആക്രമണങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരായ മൻസൂർ അഹമ്മദ്, മുഹമ്മദ് സലിം എന്നിവരെ കൊലപ്പെടുത്തിയതിലും കൊല്ലപ്പെട്ട ഭീകരർക്ക് പങ്കുണ്ട്.
ALSO READ: Rohtak Shooting: റോത്തങ് സർവകലാശാലയിൽ വെടിവെപ്പ്; വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
2021 മെയ് 29 ന് ജബ്ലിപോറ ബിജ്ബെഹര പ്രദേശത്ത് രണ്ട് സാധാരണക്കാരെ കൊലപ്പെടുത്തിയതിലും ഇവർക്ക് പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഒരു എകെ 56 റൈഫിൾ, 35 എകെ റൗണ്ടുകൾ, രണ്ട് എകെ മാഗസിനുകൾ, ഒരു പിസ്റ്റൾ, ഒരു പിസ്റ്റൾ മാഗസിൻ, രണ്ട് പിസ്റ്റൾ റൗണ്ടുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തു. കണ്ടെടുത്ത എല്ലാ വസ്തുക്കളും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...