Rohtak Shooting: റോത്തങ് സർവകലാശാലയിൽ വെടിവെപ്പ്; വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

Rohtak Shooting: സാമ്പത്തിക തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Written by - Zee Malayalam News Desk | Last Updated : Sep 4, 2022, 06:14 AM IST
  • പരിക്കേറ്റവരിൽ ചിലരുടെ നില ​ഗുരുതരമാണ്
  • പരിക്കേറ്റ നാല് പേരും സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്
  • ഹരിയാന ​ഗവർണർ ദയാനന്ദ സർവകലാശാലയിൽ ഒരു ചടങ്ങ് ഉദ്​ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വെടിവെപ്പുണ്ടായത്
Rohtak Shooting: റോത്തങ് സർവകലാശാലയിൽ വെടിവെപ്പ്; വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

റോത്തങ്: ഹരിയാനയിലെ റോത്തങ്ങിലെ ദയാനന്ദ സർവകലാശാലയിൽ വെടിവെപ്പ്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർക്ക് വെടിയേറ്റു. സർവകലാശാലയിലെ വിദ്യാർഥിക്കും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർക്കുമാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. സാമ്പത്തിക തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പരിക്കേറ്റവരിൽ ചിലരുടെ നില ​ഗുരുതരമാണ്. ഹരിയാന ​ഗവർണർ ദയാനന്ദ സർവകലാശാലയിൽ ഒരു ചടങ്ങ് ഉദ്​ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ നാല് പേരും സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. കാറിലെത്തിയ മൂന്നം​ഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്നും കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രമോദ് ​ഗൗതം അറിയിച്ചു.

യുഎസിലെ ഹൂസ്റ്റണിൽ കെട്ടിടത്തിന് തീയിട്ടശേഷം വെടിവെയ്പ്; നാല് മരണം, രണ്ട് പേർക്ക് പരിക്ക്

ഹൂസ്റ്റൺ: യുഎസിലെ ഹൂസ്റ്റണിൽ കെട്ടിടത്തിന് തീയിട്ടശേഷം വെടിവെയ്പ്. ആക്രമണത്തിൽ നാല് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. അക്രമി ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. നാൽപ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് മരിച്ചതെന്ന് ഹൂസ്റ്റൺ സിറ്റി പോലീസ് മേധാവി ട്രോയ് ഫിന്നെർ അറിയിച്ചു. അക്രമിയെ ഹൂസ്റ്റൺ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയതായും പോലീസ് മേധാവി വ്യക്തമാക്കി.

കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് നേരെയാണ് അക്രമി വെടിയുതിർത്തത്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ ഒരു മണിക്ക് ആക്രമണത്തെക്കുറിച്ച് പോലീസിന് സന്ദേശം ലഭിക്കുകയായിരുന്നു. മുറികൾ വാടകയ്ക്ക് നൽകുന്ന കെട്ടിടത്തിലാണ് ആക്രമണം ഉണ്ടായത്. നാൽപ്പത് വയസുകാരനായ ആഫ്രിക്കൻ അമേരിക്കൻ വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. 

കഴിഞ്ഞയാഴ്ച, യുഎസിലെ മേരിലാൻഡിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഒരാൾ പിന്നീട് മരണത്തിന് കീഴടങ്ങിയതായും മെഡിക്കൽ ഉദ്യോഗസ്ഥർ മരണം സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു. പ്രായപൂർത്തിയായ പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. അജ്ഞാതൻ നിരവധി പേർക്ക് നേരെ വെടിയുതിർത്ത ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News