സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുടെയും മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെയും പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും ശരദ് പവാറിനെയും ലക്ഷ്യം വച്ച് നിരവധി ട്വീറ്റുകള്‍ ഈ അക്കൌണ്ടില്‍ നിന്നും പോസ്റ്റ് ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‍ തന്‍റെ മകനും മകളും ട്വിറ്ററില്‍ ഇല്ലെന്നും ഇത് വ്യാജ അക്കൗണ്ടുകള്‍ ആണെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ രണ്ടു അക്കൌണ്ടുകളും എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. 


സാറ ടെണ്ടുല്‍ക്കര്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ പേരിലുള്ള അക്കൌണ്ടുകള്‍ക്ക്  5,324, 1,800 എന്നിങ്ങനെ ഫോളോവര്‍മാരുണ്ടായിരുന്നു. സച്ചിന്‍റെ ട്വീറ്റിനെ തുടര്‍ന്ന്‍ ഈ രണ്ട് അക്കൌണ്ടുകളും ട്വിറ്റര്‍ നീക്കം ചെയ്തു.