കൊൽക്കത്ത: അനധിക‍‍ൃതമായി കാലികളെ കടത്തുന്നവരെന്ന് സംശയിക്കുന്ന രണ്ട് പേർ ബിഎസ്എഫുമായുള്ള (BSF) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്ത്യ-ബം​ഗ്ലാദേശ് (India-Bangladesh border) അതിർത്തിയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. പശ്ചിമ ബം​ഗാളിലെ (West bengal) കൂച്ച് ബെഹാറിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ബിഎസ്എഫ് വ്യക്തമാക്കി.



COMMERCIAL BREAK
SCROLL TO CONTINUE READING

അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവേയാണ് ഏറ്റുമുട്ടലുണ്ടായത്. അതിർത്തിയിലെ സുരക്ഷാവേലി മുളവടി ഉപയോ​ഗിച്ച് തകർത്ത് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. ബിഎസ്എഫ് മുന്നറിയിപ്പ് നൽകിയെങ്കിലും വടിയും കല്ലും ഉപയോ​ഗിച്ച് ബിഎസ്എഫിന് നേരെ ഇവർ ആക്രമണം നടത്തി.


ആക്രമണത്തിൽ ബിഎസ്എഫ് ജവാന് പരിക്കേറ്റതായും പ്രത്യാക്രമണത്തിൽ കാലി കടത്തുകാർ കൊല്ലപ്പെട്ടതായും ബിഎസ്എഫ് വ്യക്തമാക്കി. സ്വയരക്ഷയ്ക്കായാണ് വെടിയുതിർത്തതെന്ന് ബിഎസ്എഫ് വിശദമാക്കി. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് ഏറ്റുമുട്ടൽ നടന്നത്.


ALSO READ: Smuggling | ഇന്തോ-ബംഗ്ലാ അതിർത്തി വഴി ഇന്ത്യയിലേയ്‌ക്ക് സ്വർണം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ


രാവിലെ നടത്തിയ തെരച്ചിലിലാണ് ഇവരുടെ മൃതേദഹങ്ങൾ കണ്ടെത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ ബിഎസ്എഫ് ജവാൻ ചികിത്സയിലാണ്. ബം​ഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും കാലികളെ അനധികൃതമായി കടത്തുന്ന സംഘം പ്രദേശത്ത് സജീവമാണ്. മുൻപും ബിഎസ്എഫും കാലിക്കടത്തുകാരുമായി സംഘർഷം ഉണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.