Maharashtra: മുംബൈയിലെ ആശുപത്രിയിൽ വൻ തീപിടുത്തം; രണ്ട് പേർ മരിച്ചു
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംഭവം നടന്ന സമയം ഈ ആശുപത്രിയിൽ കോവിഡ് രോഗികൾ ഉൾപ്പെടെ 70 രോഗികൾ അതായത് ഉണ്ടായിരുന്നുവെന്നാണ്.
മഹാരാഷ്ട്ര: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലെ ആശുപത്രിയിൽ രാത്രിയിൽ നടന്ന തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു.
മുംബൈയിലെ ഭണ്ഡൂപ് (Bhandup) പ്രദേശത്തുള്ള ഡ്രീം മാളിലാണ് വൻ തീപിടുത്തമുണ്ടായത്. ഈ മാളിൽ ഒരു ആശുപത്രിയുമുണ്ട്. അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തി. ഇതിനിടയിൽ പോലീസിന്റെ സഹായത്തോടെ എല്ലാ രോഗികളെയും ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംഭവം നടന്ന സമയം ഈ ആശുപത്രിയിൽ കോവിഡ് രോഗികൾ ഉൾപ്പെടെ 70 രോഗികൾ അതായത് ഉണ്ടായിരുന്നുവെന്നാണ്. തീപിടുത്തത്തിന്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മുംബൈ മേയർ പറഞ്ഞു.
ഞാൻ ആദ്യമായിട്ടാണ് മാളിൽ ഒരു ആശുപത്രി കണ്ടതെന്നും കൊറോണ ബാധിച്ച രോഗികൾ ഉൾപ്പെടെ 70 പേരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.
അതേസമയം സംഭവത്തെക്കുറിച്ച് വിവരം നൽകിയ ഡിസിപി പ്രശാന്ത് കദം പറഞ്ഞത് തീപിടിത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട് എന്നാണ്. രാത്രി ഏതാണ്ട് 12.30 ഓടെ മാളിന്റെ ഒന്നാം നിലയിൽ തീ പിടുത്തമുണ്ടായിയെന്നാണ് റിപ്പോർട്ട്. 23 ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...