Bank Holidays Alert : ബാങ്ക് ഇടപാടുകൾ ഇന്നും നാളെയുമായി തന്നെ നടത്തുക, മാർച്ച് 27 മുതൽ ഒരാഴ്ചത്തേക്ക് ബാങ്കുകളുടെ പ്രവർത്തനം കാണില്ല

പൊതുമേഖല ബാങ്കുകൾ മാത്രമല്ല സ്വകാര്യ ബാങ്കുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. അതിനാൽ ഇന്നും നാളെയുമായി നിങ്ങളുടെ ബാങ്ക് ഇടപാടുകൾ നടത്താൻ പരമാവധി ശ്രമിക്കുക. അല്ലാത്തപക്ഷം ഏപ്രിൽ 4 വരെ കാത്തിരിക്കേണം.

Written by - Zee Malayalam News Desk | Last Updated : Mar 25, 2021, 01:32 PM IST
  • നാളെ കഴിഞ്ഞാൽ അടുത്ത് ഏഴ് ദിവസത്തേക്ക് രണ്ട് ദിവസം മാത്രമാണ് ബാങ്കുകളുടെ പ്രവർത്തനം ഉണ്ടാകുന്നത്.
  • പൊതുമേഖല ബാങ്കുകൾ മാത്രമല്ല സ്വകാര്യ ബാങ്കുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല.
  • അതിനാൽ ഇന്നും നാളെയുമായി നിങ്ങളുടെ ബാങ്ക് ഇടപാടുകൾ നടത്താൻ പരമാവധി ശ്രമിക്കുക.
  • അല്ലാത്തപക്ഷം ഏപ്രിൽ 4 വരെ കാത്തിരിക്കേണം.
Bank Holidays Alert : ബാങ്ക് ഇടപാടുകൾ ഇന്നും നാളെയുമായി തന്നെ നടത്തുക, മാർച്ച് 27 മുതൽ ഒരാഴ്ചത്തേക്ക് ബാങ്കുകളുടെ പ്രവർത്തനം കാണില്ല

Thruvananthapuram : March 27 മുതൽ April 4 വരെയുള്ള ഒരാഴ്ചത്തേക്ക് Bank കളുടെ പ്രവർത്തനം വളരെ കുറച്ച് ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിട്ടുണ്ട്. നാളെ കഴിഞ്ഞാൽ അടുത്ത് ഏഴ് ദിവസത്തേക്ക് രണ്ട് ദിവസം മാത്രമാണ് ബാങ്കുകളുടെ പ്രവർത്തനം ഉണ്ടാകുന്നത്.

പൊതുമേഖല ബാങ്കുകൾ മാത്രമല്ല സ്വകാര്യ ബാങ്കുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. അതിനാൽ ഇന്നും നാളെയുമായി നിങ്ങളുടെ ബാങ്ക് ഇടപാടുകൾ നടത്താൻ പരമാവധി ശ്രമിക്കുക. അല്ലാത്തപക്ഷം ഏപ്രിൽ 4 വരെ കാത്തിരിക്കേണം.

ALSO READ : Aadhar PAN ലിങ്ക് ചെയ്തില്ലെങ്കില്‍ .... നിയമം കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍

കാരണം അവധി ദിനങ്ങൾക്കിടയിലുള്ള രണ്ട് പ്രവർത്തി ദിവസങ്ങൾ എന്ത് തന്നെയാണെങ്കിലും വളരെ തിരിക്കായിരിക്കും. പോരാത്തതിന് ഒരു മാസത്തിന്റെ തുടക്കമായതിനാലും. ഈ ദിനങ്ങളിൽ പ്രധാനപ്പെട്ട് ബാങ്ക് ഇടപാടുകൾ നടത്തുന്നത് വളരെ വിഷമകരമായിരിക്കും. അതിനാൽ ഇന്നോ നാളെയുമായി ഇടപാടകൾ നടത്താൻ ശ്രമിക്കുക.

ബാങ്കുകൾ അവധികളാകനുള്ള കാരണങ്ങളിൽ പ്രധാനമായും കേന്ദ്ര സംസ്ഥാന സർക്കാരുടെ പൊതു അവധികളും സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാലുമാണ്. മാർച്ച് 27-29 വരെ നാലാം ശനി, ഞായർ, ഹോളി തുടങ്ങിയതിനാലാണ് അവധി. മാർച്ച് 31 ന് പ്രവർത്തിക്കുമെങ്കിലും അന്ന് സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായതിനാൽ ബാങ്ക് ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ല.

ALSO READ : Fuel Price: 2021 ൽ ആദ്യമായി ഇന്ധന വിലയിൽ നേരിയ കുറവ്; പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്

മാർച്ച് 27 മുതലുള്ള അവധി പ്രവർത്തി ദിവസങ്ങൾ ഇങ്ങനെയാണ്

മാർച്ച് 27 - നാലാം ശനി
മാർച്ച 28- ഞായർ
മാ‍ർച്ച് 29- ഹോളി
മാർച്ച് 30 - പ്രവർത്തി ദിവസം (ചില സംസ്ഥാനങ്ങളിൽ പ്രദേശികമായ അവധി പ്രഖ്യാപിച്ചിട്ടുണ്ട്)
മാ‍ർച്ച് 31- സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം (ബാങ്ക് തുറക്കും പക്ഷെ ഇടപാടുകളാണ് ഉണ്ടാകില്ല)
ഏപ്രിൽ 1- സമ്പകത്തിക വർഷത്തിന്റെ ആരംഭം, അവധി ദിനമാണ്
ഏപ്രിൽ 2 - ദുഃഖ വെള്ളി
ഏപ്രിൽ 3- പ്രവർത്തി ദിനം
ഏപ്രിൽ 4- ഞായറാഴ്ച

ALSO READ : Provident Fund news: നിങ്ങളുടെ യു.എ.എൻ നമ്പർ നഷ്ടപ്പെട്ടോ നിങ്ങളുടെ പി.എഫ് ബാലൻസ് കണ്ടെത്താൻ ഇതാ ചില വഴികൾ

അവധി ദിനമായിരുന്നാലും എല്ലാ ബാങ്ക് സ്ഥാപനങ്ങളും ഇന്റർനെറ്റ്, എടിഎം സേവനങ്ങൾ സജ്ജമാക്കിട്ടുണ്ട്. പ്രധാനമായും ഒരു മാസത്തിന്റെ അവസാനവും മറ്റൊരു മാസത്തിന്റെ തുടക്കവുമായതിനാൽ പണമിടപാട് വലിയ തോതിൽ നടക്കുന്ന സാഹചര്യത്തിൽ ഒന്നിനെയും ബാധിക്കാതെ നടപടികൾ സ്വീകരിക്കാൻ എല്ലാ ബാങ്കും ക്രമീകരണങ്ങൾ സജ്ജമാക്കിട്ടുണ്ടെന്നാണ് ബാങ്കുകൾ നൽകുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News