ചെന്നൈ: കാർ ചരക്ക് ലോറിയിൽ ഇടിച്ച് തമിഴ്‌നാട്ടിലെ തേനിയിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.  അക്ഷയ് അജേഷ്, ഗോകുൽ എന്നിവരാണ് മരണമടഞ്ഞത്.  അപകടത്തിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാന്നും റിപ്പോർട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Attukal Pongala 2023 Live Updates: ഇന്ന് ആറ്റുകാൽ പൊങ്കാല; ഭക്തിസാന്ദ്രമായി അനന്തപുരി #AttukalPongala2023 


കർണാടകയിൽ നിന്നും വന്ന ലോറിയുടെ മുൻവശത്തേക്ക് കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്ന് പോലീസ് അറിയിച്ചു.  ഇടിയുടെ ആഘാതത്തിൽ കാർപൂർണമായും തകരുകയും രണ്ടു പേർ സംഭവ സ്ഥലത്തുതന്നെ മരണപ്പെടുകയുമായിരുന്നു.  വാഹനത്തിൽ നിന്നും ലഭിച്ച ആനന്ദ് എന്ന പേരിലുള്ള ലൈസൻസിന്റെ അഡ്രസ് പ്രകാരമാണ് വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചത്.


Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 


അപകടത്തിൽ പരിക്കേറ്റ അനന്ദുവിന്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളജിൽ നിന്നും കൂട്ടിക്കൊണ്ടു വരാനാണ് യുവാക്കൾ ഇന്നലെ വൈകുന്നേരം കാറുമായി പോയത്.  അപകടത്തിൽ പെട്ട കാർ അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.  പകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെ തേനി മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  അപകടം നടന്നത് ഇന്ന് രാവിലെയാണ്. കർണാടകയിൽ നിന്നും വന്ന ലോറിയുടെ മുൻവശത്തേക്ക് കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം.  


വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി കൊച്ചി മെട്രോയുടെ പ്രത്യേക ഓഫര്‍


അന്താരാഷ്ട്ര വനിതാ ദിനമായ നാളെ അതായത് ബുധനാഴ്ച സ്ത്രീകൾക്കായി കൊച്ചി മെട്രോ ഒരു സ്പെഷ്യൽ സമ്മാനം ഒരുക്കിയിരിക്കുകയാണ്.  എത്ര ദൂരം വേണമെങ്കിലും ഈ ദിവസം സ്ത്രീകൾക്ക് 20 രൂപയ്ക്ക് യാത്ര ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇക്കാര്യം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അധികൃതർ അറിയിച്ചിട്ടുണ്ട്.


Also Read: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി കൊച്ചി മെട്രോയുടെ പ്രത്യേക ഓഫര്‍ 


ഈ യാത്രയ്‌ക്കൊപ്പം മെട്രോ യാത്രക്കാരായ സ്ത്രീകൾക്കായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ കൂടി കൊച്ചി മെട്രോ സ്ഥാപിക്കും. ഇതിന്റെ ഉദ്ഘാടനവും വനിതാ ദിനമായ നാളെ തന്നെയാണ് നടത്തുന്നത്.   കലൂർ മെട്രോ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12:15 ന് കെ.എം.ആർ.എൽ. എം.ഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി,കലൂർ,  മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വെൻഡിങ് മെഷീനുകളിൽ നിന്നും സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും.  കൊച്ചി മെട്രോ നെക്സോറ അക്കാദമിയുമായി ചേർന്നാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.  ഇലക്ട്രോണിക് വേസ്റ്റും റീസൈക്കിൾ ചെയ്ത അലുമിനിയം, പ്ലാസ്റ്റിക് വേസ്റ്റും ഉപയോഗിച്ചാണ് നെക്സോറ അക്കാദമിയിലെ വിദ്യാർത്ഥികൾ ചെലവു കുറഞ്ഞ നാപ്കിൻ വെൻഡിങ് മെഷീനുകൾ നിർമ്മിച്ചിരിക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.